കാക്കനാട്: 2027ലെ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് ഇന്യൂമറേഷനിൽ ഇതുവരെ 32,102 പേർ ലോഗിൻ ചെയ്തതായി കണക്കുകൾ. ശനിയാഴ്ച വരെയുള്ള ഔദ്യോഗിക കണക്കുകളിൽ ഇവരിൽ 27,872 പേരുടെ സെൽഫ് ഇന്യൂമറേഷൻ പൂർത്തീകരിച്ചു.
ശേഷിക്കുന്ന 4,230 പേരുടെ നടപടികൾ പുരോഗമിക്കുകയാണെന്നും എഡിഎം കെ. മനോജ് അറിയിച്ചു. സെൻസസ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ബോധവത്കരണത്തിനുമായി തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകളിൽ ബോധവത്കരണം ശക്തമാക്കാനാണ് നിർദേശം. ജില്ലയിലെ വിവിധ കോളജുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളും സെൻസസ് ക്വിസുകളും സംഘടിപ്പിച്ച് പദ്ധതി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam