x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ര്‍​കു​ഞ്ജ് ഇ​ര​ട്ട ട​വ​ർ പൊ​ളി​ക്ക​ൽ : പ​രി​ശോ​ധ​ന​യ്ക്ക് വി​ദ​ഗ്ധ​സം​ഘം എ​ത്തി


Published: June 22, 2026 05:22 AM IST | Updated: June 22, 2026 05:22 AM IST

വൈ​റ്റി​ല സി​ല്‍​വ​ര്‍ സാ​ന്‍​ഡ് ഐ​ല​ന്‍​ഡി​ലെ ച​ന്ദ​ര്‍​കു​ഞ്ജ് ഇ​ര​ട്ട ട​വ​ർ‍ പൊ​ളി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗി​ന്‍റെ​യും ജെ

കൊ​ച്ചി: വൈ​റ്റി​ല സി​ല്‍​വ​ര്‍ സാ​ന്‍​ഡ് ഐ​ല​ന്‍​ഡി​ലെ ച​ന്ദ​ര്‍​കു​ഞ്ജ് ഇ​ര​ട്ട ട​വ​ർ‍ പൊ​ളി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രി​ശോ​ധ​ന​ക​ളും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്താ​ന്‍ മും​ബൈ ആ​സ്ഥാ​ന​മാ​യ എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗി​ന്‍റെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ജെ​റ്റ് ഡി​മോ​ളി​ഷ​ന്‍റെ​യും പ്ര​തി​നി​ധി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി.

എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗ് പാ​ര്‍​ട്ണ​ര്‍ ഉ​ത്ക​ര്‍​ഷ് മെ​ഹ്ത, ജെ​റ്റ് ഡി​മോ​ളി​ഷ​ന്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ കെ​വി​ന്‍ സ്മി​ത്, ടെ​ക്നീ​ഷ്യ​ന്‍ റോ​ബ​ര്‍​ട്ട് ബ്രി​ങ്ക്മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി എ​ത്തി​യ​ത്. മ​ര​ടി​ലെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ​തും എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗാ​ണ്. അ​ന്ന് ജെ​റ്റ് ഡി​മോ​ളി​ഷ​ന്‍ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു.

കെ​ട്ടി​ട​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ ദൃ​ഢ​ത, ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി, കോ​ണ്‍​ക്രീ​റ്റി​ന്‍റെ ഗു​ണ​നി​ല​വാ​രം, ഇ​രു​മ്പ് ക​മ്പി​ക​ളു​ടെ അ​വ​സ്ഥ, കെ​ട്ടി​ട​ങ്ങ​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള സ്വ​ഭാ​വം എ​ന്നി​വ​യാ​ണ് ഇ​പ്പോ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് ഉ​ത്ക​ര്‍​ഷ് മെ​ഹ്ത പ​റ​ഞ്ഞു. ക​രാ​ര്‍ പ്ര​കാ​രം ആ​റു മാ​സ​ത്തി​ന​കം ട​വ​റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണം. നി​ല​വി​ലെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ട​വ​റു​ക​ളു​ടെ ഘ​ട​നാ​പ​ര​മാ​യ ഭാ​ഗ​ങ്ങ​ള്‍​ക്ക് സം​ഭ​വി​ച്ചി​ട്ടു​ള്ള കേ​ടു​പാ​ടു​ക​ളു​ടെ വ്യാ​പ്തി നി​ര്‍​ണ​യി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സ​ത്തെ പ​ഠ​ന​ത്തി​നും പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി റ​സി​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ (ആ​ര്‍​ഡ​ബ്ല്യു​എ) പൂ​ര്‍​ണ സ​ഹ​ക​ര​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​ര്‍​മാ​ണ​രീ​തി​യി​ലും ഘ​ട​നാ​പ​ര​മാ​യ രൂ​പ​ക​ല്‍​പ്പ​ന​യി​ലും മ​ര​ടി​ലെ കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്ന് ച​ന്ദ​ര്‍​കു​ഞ്ജ് ട​വ​റു​ക​ള്‍ വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള 'ഇം​പ്ലോ​ഷ​ന്‍' സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​യി​രി​ക്കും പൊ​ളി​ക്ക​ല്‍ ന​ട​ത്തു​ക​യെ​ന്ന് ഉ​ത്ക​ര്‍​ഷ് മെ​ഹ്ത വ്യ​ക്ത​മാ​ക്കി. സ​മീ​പ​ത്തെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍​ക്കും കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പാ​ത​യ്ക്കും യാ​തൊ​രു ഭീ​ഷ​ണി​യും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​വ ട​വ​റു​ക​ളി​ല്‍ നി​ന്ന് 50 മീ​റ്റ​റി​ലേ​റെ അ​ക​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ന്‍​പ​ത് മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കു​പോ​ലും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​തെ​യു​ള്ള സ​മാ​ന പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ അ​നു​ഭ​വം ക​മ്പ​നി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. 26 നി​ല​ക​ള്‍ വീ​ത​മു​ള്ള ച​ന്ദ​ര്‍​കു​ഞ്ജ് ഇ​ര​ട്ട ട​വ​റു​ക​ള്‍ ആ​ര്‍​മി വെ​ല്‍​ഫെ​യ​ര്‍ ഹൗ​സിം​ഗ് ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​ണ് (എ​ഡ​ബ്ല്യു​എ​ച്ച് ഒ) ​നി​ര്‍​മി​ച്ച​ത്. 204 ഫ്‌​ളാ​റ്റു​ക​ളു​ള്ള സ​മു​ച്ച​യ​ത്തി​ല്‍ വി​ര​മി​ച്ച സൈ​നി​ക​രു​ടെ 152 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up