x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്രി​ക​യ്ക്കും മ​ക്ക​ൾ​ക്കും ഇ​നി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്കാം

വെബ് ഡെസ്ക്
Published: August 25, 2026 10:49 PM IST | Updated: August 25, 2026 10:49 PM IST

ചേ​രാ​വ​ള്ളി​യി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ത്തി​ന് പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട്.

കാ​യം​കു​ളം: വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​മ​ന​സു​ക​ളാ​യ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ൾ കൈ​കോ​ർ​ത്ത​പ്പോ​ൾ ച​ന്ദ്രി​ക​യ്കും മ​ക്ക​ൾ​ക്കും ഓ​ണ​സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്. മേ​ൽ​ക്കൂ​ര ന​ശി​ച്ചു ത​ക​ർ​ന്നു​പോ​യ ഇ​വ​രു​ടെ വീ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷാ​മി​ല അ​നി​മോ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് വീ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. വാ​ർ​ഡി​ലെ സു​മ​ന​സു​ക​ളാ​യ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളു​ടെ സ​ഹാ​യം കൂ​ടി സ്വ​രൂ​പി​ച്ച് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ചേ​രാ​വ​ള്ളി കൊ​ല്ല​ക​ത​റ​യി​ൽ ച​ന്ദ്രി​ക​യും മ​ക്ക​ൾ മോ​നി​ഷ, മ​ഹേ​ഷ്‌ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി പു​ന​ർ​നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം യു. പ്ര​തി​ഭ നി​ർ​വ​ഹി​ച്ചു.

വീ​ട് പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ സ​ലീ​ന ഫാ​സി​ൽ, ഷാ​ഹു​ബാ​ന​ത്ത് സി​യാ​ദ്, മാ​യ സു​നി​ൽ, പ്ര​സ​ന്ന​ൻ, ഷാ​ജു, ഫൈ​സ​ൽ, ന​സീ​ർ, ഷീ​ബ, അ​നി​മോ​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ യു. ​പ്ര​തി​ഭ ആ​ദ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷാ​മി​ല അ​നി​മോ​ൻ അ​ധ്യ​ക്ഷ​യാ​യി. കൗ​ൺ​സി​ല​ർ പ്ര​സ​ന്ന, ബി​ന്ദു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up