x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയ്ക്കും രണ്ടാനച്ഛനും എതിരേ കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്ക്
Published: August 21, 2026 12:33 AM IST | Updated: August 21, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട്: ഒ​ന്ന​ര വ​യ​സു​കാ​ര​ൻ അ​ർ​ഷി​ദി​നെ പീ​ഡി​പ്പി​ച്ച് കെ‌ാ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ൻ അ​ഷ്ക​ർ, അമ്മ അ​ഖി​ല ച​ന്ദ്ര​ൻ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.​

ര​ണ്ടാ​ന​ച്ഛ​ൻ അ​ഷ്ക​റി​ന്‍റെ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യാ​ണ് അർഷാദ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും അമ്മയുടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് പീ​ഡ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.​ അ​ഖി​ല​യു​ടെ​യും അ​ഷ്ക​റി​ന്‍റെയും ഒ​രു​മി​ച്ചു​ള്ള ജീ​വി​ത​ത്തി​നു ത​ട​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ഞ്ഞി​നെ ഒ​ഴിവാ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​നി​ര​ന്ത​ര പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി രോ​ഗാ​വ​സ്ഥ​യി​ലെ​ത്തി​ച്ചു കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ഷ്ക​റി​ന്‍റെ ല​ക്ഷ്യം.​

മേയ് 29ന് ​നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ർ​ഷാ​ദ് മ​രി​ച്ച​ത്. മ​ർ​ദ​നമേ​റ്റ​തി​നെ തു​ട​ർ​ന്നു​ള്ള ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാണു കണ്ടെത്തൽ. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ൽ 93ൽ ​അ​ധി​കം മു​റി​വു​ക​ൾ ക​ണ്ടെ​ത്തി.​വാ​രി​യെ​ല്ലു​ക​ളി​ൽ പൊ​ട്ട​ലും ശ​രീ​ര​ത്തി​ൽ ക​ത്തി​യും ബ്ലെ​യ്ഡും കൊ​ണ്ടു​ള്ള മു​റി​പ്പെ​ടു​ത്ത​ലു​ക​ളും ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളും പി​ൻ​ക​ഴു​ത്തി​ലും നെ​ഞ്ചി​ലും ശ​ക്ത​മാ​യി മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ ക്ഷ​ത​ങ്ങ​ളും ക​ണ്ടെ​ത്തി.​ തു​ട​ർ​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​

അ​ന്വേ​ഷ​ണ​ത്തി​ൽ അ​ർ​ഷാ​ദിന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞു. അ​ഷ്ക​റി​നെ​യും അ​ഖി​ല​യേ​യും പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.​ എ​സ്‌​സി, എ​സ്ടി വ​കു​പ്പുക​ൾ​കൂ​ടി ചു​മ​ത്തി അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ടി ​ബി​നുകു​മാ​റാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ 83-ാം ദി​വ​സ​മാ​ണ് 210 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കെ‌ാ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ക്രൂ​ര​മ​ർ​ദ​നം എ​ന്നി​വ​യ്ക്കു പു​റ​മേ അ​ഷ്ക​റി​നെ​തി​രേ പ​ട്ടി​ക​ജാ​തി, വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ണ്ട്.

Tags : Charge sheet NattuVishasham DistrictNews

Recent News

Corehub Up