x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ർ​ളി ചേ​ട്ട​ന്‍റെ സ്വാ​ദൂ​റും ചൈ​നീ​സ് വി​ഭ​വ​ങ്ങ​ൾ ഇ​നി ഓ​ർ​മ

വെബ് ഡെസ്ക്
Published: August 31, 2026 02:27 AM IST | Updated: August 31, 2026 02:27 AM IST

ചാ​രി​യ​റ്റ് റ​സ്റ്റ​റ​ന്‍റ്

കൊ​ച്ചി: അ​ര​നൂ​റ്റാ​ണ്ടോ​ളം കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ രു​ചി​യി​ട​മാ​യി​രു​ന്ന ചാ​രി​യ​റ്റ് റ​സ്റ്റ​റ​ന്‍റ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. 1976ൽ ​ഫോ​ർ​ട്ടുകൊ​ച്ചി സ്വ​ദേ​ശി​യാ​യ ചാ​ർ​ളി നാ​ര​ക​ത്ത​റ റോ​ഡി​ൽ​നി​ന്നും കോ​ൺ​വെ​ന്‍റ് റോ​ഡി​ൽ​നി​ന്നും പ്ര​വേ​ശ​ന​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച സ്ഥാ​പ​ന​മാ​ണ് കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ൽ ഓ​ർ​മ​യാ​കു​ന്ന​ത്. ഇ​ന്ന​ലെ അ​വ​സാ​ന ഉ​ച്ച​ഭ​ക്ഷ​ണ​വും വി​ള​മ്പി, ഹോ​ട്ട​ൽ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.

ചൈ​നീ​സ് പാ​ച​ക​ത്തി​ന്‍റെ രു​ചി കൊ​ച്ചി​ക്കാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​വ​രി​ൽ ശ്ര​ദ്ധേ​യ​നാ​യ എ​ച്ച്.​ജെ. ലീ​യു​ടെ ശി​ഷ്യ​നാ​യി​രു​ന്നു ചാ​ർ​ളി. 1960ക​ളി​ൽ ബാ​ന​ർ​ജി റോ​ഡി​ൽ എ​ച്ച്.​ജെ. ലീ ​ന​ട​ത്തി​യി​രു​ന്ന പ്ര​ശ​സ്ത ചൈ​നീ​സ് റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്നാ​ണ് ചാ​ർ​ളി ചൈ​നീ​സ് പാ​ച​കം നേ​രി​ട്ട് പ​ഠി​ച്ച​ത്.

ഇ​ന്ത്യ–​ചൈ​ന യു​ദ്ധ​കാ​ല​ത്ത് സ്ഥാ​പ​നം ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടു​ക​യും പി​ന്നീ​ട് മ​ല​യാ റ​സ്റ്റ​റ​ന്‍റ് എ​ന്ന പേ​രി​ൽ വീ​ണ്ടും തു​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ചാ​ർ​ളി ചേ​ട്ട​ന്‍റെ കൈ​പ്പു​ണ്യ​ത്തി​ൽ ചാ​രി​യ​റ്റി​ലെ ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​നൊ​പ്പം മ​ല​യാ​ളി​യു​ടെ ഇ​ഷ്ട ആ​ഹാ​ര​മാ​യ ഉ​ച്ച​യൂ​ണും അ​ത്താ​ഴ​വും ചെ​റു​ക​ടി​ക​ളു​മെ​ല്ലാം ജ​ന​പ്രി​യ​മാ​യി.

നാ​ര​ക​ത്ത​റ റോ​ഡി​ലെ ചാ​രി​യ​റ്റ് വ​രാ​ന്ത​യി​ലെ ചൂ​ട​ൻ പ​ഴം​പൊ​രി, വെ​ജി​റ്റ​ബി​ൾ റോ​ൾ, ഉ​ണ്ടം​പൊ​രി, ഉ​ഴു​ന്നു​വ​ട, തൈ​രു​വ​ട, ലൈം ​ടീ എ​ന്നി​വ​യ്ക്കാ​യി സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു.

പ്ര​മു​ഖ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ചാ​രി​യ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം നാ​ലു​വ​ർ​ഷം മു​മ്പ് പ​രി​ഹ​രി​ച്ച​തോ​ടെ കെ​ട്ടി​ടം ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി.

കെ​ട്ടി​ടം പൊ​ളി​ച്ച് ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​രി​യ​റ്റ് ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും ശോ​ച​നീ​യാ​വ​സ്ഥ​യും ചൂ​ണ്ടി​ക്കാ​ട്ടി കൊ​ച്ചി കോ​ർ​പ​റേ​ഷ​നും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​ത്തെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ന്നി​രു​ന്നി​ല്ല.
ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ൽ ചാ​ർ​ളി ചേ​ട്ട​ന് പ്ര​ശ്ന​മി​ല്ല. പ്രാ​യം 86 ആ​യി. ഇ​നി​യൊ​രു ഹോ​ട്ട​ൽ ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്നാ​ണ് ചാ​ർ​ളി ചേ​ട്ട​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ തൈ​രു​വ​ട​യും പ​ഴം​പൊ​രി​യും മു​ള​ക് ബ​ജി​യും ലൈം ​ടീ​യും ഉ​ഴു​ന്നു​വ​ട​യും തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ മു​ന്നി​ലാ​ണ് ഇ​നി ചോ​ദ്യം.

ഈ ​രു​ചി​ക​ൾ​ക്കാ​യി എ​വി​ടെ പോ​കും? ചാ​രി​യ​റ്റ് എ​ന്ന പേ​രി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭ​ാഗ​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ൾ ഉ​ണ്ട്. മ​ക്ക​ളാ​ണ് ഇ​ത് ന​ട​ത്തു​ന്ന​ത്. പ​ക്ഷെ ചാ​രി​യ​റ്റി​ന്‍റെ പാ​ര​മ്പ​ര്യ​രു​ചി​ക്ക് ഇ​വി​ടെ ഷ​ട്ട​ർ വീ​ഴു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up