പ്രതീകാത്മക ചിത്രം
കോഴിക്കോട്: വാണിജ്യ, സാങ്കേതിക, നിക്ഷേപ മേഖലകളെ ഒരൊറ്റ വേദിയിൽ അണിനിരത്തി കോഴിക്കോടിനെ ആഗോള കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് കാലിക്കട്ട് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി -കാഫിറ്റ് ഗവ. സൈബര്‍ പാര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘മെർജ് ഫ്യൂച്ചർ 2027' ബിസിനസ്-ടെക് ഉച്ചകോടി ജനുവരി ഒമ്പത് മുതല്‍ പത്ത് വരെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം 'ചേസ് ദി ചേഞ്ച്' എന്നതാണ്.
ആഗോളതലത്തില്‍ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെ പ്രായോഗിക ബിസിനസ് അവസരങ്ങളാക്കി മാറ്റാനും, കോഴിക്കോടിന്റെ ബിസിനസ് സാധ്യതകൾ അന്താരാഷ്ട്രരംഗത്ത് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി ഒരുക്കുന്നതെന്ന് കാഫിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖ ഐടി അടിസ്ഥാന സൗകര്യ നിര്‍മ്മാതാക്കളായ ഹൈലൈറ്റ് ഗ്രൂപ്പാണ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്സര് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ മൂന്ന് പ്രധാന വേദികളിലായി 60 സെഷനുകളും വിവിധ മേഖലകളില്‍ നിന്നുള്ള 100 ല്‍പരം പ്രമുഖരുടെ പ്രഭാഷണവും ഉണ്ടാകും.അത്യാധുനിക ലോകോത്തര സാങ്കേതികവിദ്യകളും ഐടിസേവനങ്ങളും പ്രദർശിപ്പിക്കുന്ന 127 എക്സിബിഷൻ സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്.കോഴിക്കോടിന്റെ ഐടി ആവാസവ്യവസ്ഥയ്ക്ക് കരുത്തു പകരുന്നതാകും മെര്‍ജ് ഫ്യൂച്ചര്‍ സമ്മേളനമെന്ന് ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു.
മെര്‍ജ് ഫ്യൂച്ചര്‍ സമ്മേളനത്തിന്റെ ചെയര്മാന് കെ.വി.അബ്ദുള്‍ ഗഫൂര്‍, കാഫിറ്റ് സെക്രട്ടറി കെ.കെ.പ്രജീഷ് , ട്രഷറര്‍ കെ.സി.നിതിന്‍, മുന്‍ പ്രസിഡന്റ് പി.ടി.ഹാരിസ് ,നിര്‍വാഹക സമിതി അംഗങ്ങളായ അജയ് എം അരവിന്ദ്, അഖില്‍ കൃഷ്ണ, ആനന്ദ് ആര് കൃഷ്ണൻ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mergefuture.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.
Tags :