x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണാഘോഷത്തിന് "മാറ്റു കൂട്ടാൻ' ന​ഗ​ര​സ​ഭവക മാലിന്യക്കൂന്പാരം

വെബ് ഡെസ്ക്
Published: August 19, 2026 10:52 PM IST | Updated: August 19, 2026 10:52 PM IST

നി​ല​ന്പൂ​ർ ടൗ​ണി​ലെ മി​ൽ​മ കെ​ട്ടി​ട​ത്തി​ന് സ​മീ​പത്തെ മാ​ലി​ന്യനി​ക്ഷേ​പം.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ മി​നി ബൈ​പാ​സ് റോ​ഡ​രി​കി​ൽ കൂ​ന്പാ​ര​മാ​യി കി​ട​ക്കു​ന്നു. യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം സ​ഹി​ച്ച് യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ. ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ അ​നാ​സ്ഥ മൂ​ലം നാ​ട്ടു​കാ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെത്തു​ട​ർ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തി​രു​ന്നു. ഈ ​മാ​ലി​ന്യ​ങ്ങ​ളാ​ണ് മി​നി ബൈ​പാ​സ് റോ​ഡ​രി​കി​ലും മി​ൽ​മ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെനി​ന്ന് ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്തി​ട്ടി​ല്ല.
പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ ചു​മ​ത്തു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ൾ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് നീ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ബ​സ് യാ​ത്ര​ക്കാ​രു​മു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ​രി​കി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കൂ​ന്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​ൻ ഇ​തു​കാ​ര​ണ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യ്ക്ക് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് ഈ ​അ​വ​സ്ഥ​ക്ക് കാ​ര​ണം.
ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ൽ​ഡി​എ​ഫ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ​സ്ഥ​ല​ത്ത് കി​ട​ന്ന മാ​ലി​ന്യ​കൂ​ന്പാ​രം നീ​ക്കം ചെ​യ്ത​ത്.

മാ​ലി​ന്യം കൂ​ട്ടി​യി​ട്ട ന​ട​പ​ടി​ക്കെ​തി​രേ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ. ​അ​രു​ണ്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് മു​തു​കാ​ട് ര​ണ്ടേ​ക്ക​ർ സ്ഥ​ലം ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വ​ള​പ്പി​ൽ വേ​ർ​തി​രി​ച്ചെ​ടു​ത്താ​ണ് ക​യ​റ്റി​വി​ടു​ന്ന​ത്.

Tags : Nattuvishesham Local News City Hall

Recent News

Corehub Up