x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 12:52 AM IST | Updated: September 8, 2026 12:52 AM IST

പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​നു ജോ​ബ് എംഎ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.


ച​ങ്ങ​നാ​ശേ​രി: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​നു ജോ​ബ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ലക്ഷ്യ സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലേ​ക്ക് 50 വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​സ്ബി കോ​ള​ജ് ക​ല്ല​റ​യ്ക്ക​ൽ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​നു ജോ​ബ് എംഎ​ൽ​എ നി​ർ​വ​ഹി​ച്ചു. ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ബ്സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലൂ​ടെ വി​ജ​യി​ക​ളാ​യ 50 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തെ​രഞ്ഞെടു​ത്തി​രി​ക്കു​ന്ന​ത്. അ​ബ്‌​സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് പ​രി​ശീ​ല​നം ന​യി​ക്കു​ന്ന​ത്.

Tags : NattuVishasham DistrictNews

Recent News

Corehub Up