x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ർ​ക്കു​ന്നം എ​സ്ഡി​വി സ്കൂ​ളി​ലെ സം​ഘ​ർ​ഷം: അ​ധ്യാ​പ​ക​ര​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു


Published: July 13, 2026 12:05 AM IST | Updated: July 13, 2026 12:05 AM IST

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം എ​സ്ഡി​വി സ്കൂ​ളി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പി​ടി​എ അം​ഗം ന​സീ​ബ് കു​മ​ര​കം ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​മാ​രാ​യ സി​സി​ലി, ദീ​പ, പി​ടി​എ ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് എ​സ്. കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ന​സീ​ബ് കു​മ​ര​ക​ത്തെ ക്രൂ​ര​മാ​യി മ​ർ​ദിച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തം​ഗം നീ​തു പ്ര​വീ​ൺ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​സീ​ബി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ത​ന്നെ ജാ​തിപ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചെ​ന്നാ​ണ് നീ​തു ന​ൽ​കി​യി​ട്ടു​ള്ള പ​രാ​തി. 10ന് ​പ​ക​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഡി​റ്റോ​റി​യ​വും പ​ഴ​യ കെ​ട്ടി​ട​വും പൊ​ളി​ച്ചുനീ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​രാ​റു​കാ​ര​ൻ സ്കൂ​ൾ വ​ള​പ്പി​ൽനി​ന്നും മ​ണ​ൽ ക​ട​ത്തി​യെ​ന്നും തു​ട​ർ​ന്ന് പ​രി​സ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യ​തി​നാ​ൽ സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി​യ​താ​യും പ​രാ​തി വി​ളി​ച്ച​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

വി​വ​രം അ​റി​യു​ന്ന​തി​നാ​യി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും സ്കൂ​ളി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി. ഇ​തി​നി​ട​യി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. ഹാ​രി​സ്, നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത സ​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം നീ​തു പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ സ്കൂ​ളി​ലെ​ത്തി.

ഹാ​രി​സ് ഇ​തി​നി​ടെ  എം​എ​ൽ​എ​യു​മാ​യി രാ​ഷ്ട്രീ​യ​പ​ര​മാ​യ സം​സാ​ര​ങ്ങ​ൾ ന​ട​ക്കു​ക​യും പി​ന്നീ​ട് വാ​ക്കേ​റ്റ​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. താ​ൻ രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ എ​ത്തി​യ​ത​ല്ലെ​ന്നും ഇ​വി​ടെനി​ന്നും മ​ണ​ൽ കു​ഴി​ച്ചെ​ടു​ത്ത​തുമൂലം സ്കൂ​ൾ​ വ​ള​പ്പ് വെ​ള്ള​ക്കെ​ട്ടി​ലാ​യെ​ന്നും  കു​ട്ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​താ​യും അ​റി​ഞ്ഞു. അ​തി​നെ​ക്കുറി​ച്ച് അ​റി​യാ​നാ​ണ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ഇ​വി​ടു​ന്ന് ആ​രും മ​ണ​ൽ ക​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ്കൂ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കു​മെ​ന്നും പ്ര​ശാ​ന്ത് എ​സ്. കു​ട്ടി പ​റ​ഞ്ഞു. മ​ണ​ൽ ക​ട​ത്തി​യെ​ന്ന് ഇ​തി​നി​ടെ ന​സീ​ബ് പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​നും വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. 

Tags : Clash Nattuvishesham District News

Recent News

Corehub Up