x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലമെത്തിക്കും: ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​​ന്‍


Published: November 2, 2025 10:52 PM IST | Updated: November 2, 2025 10:52 PM IST

രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ കൊ​ണ്ടാ​ട് മു​ക്കാ​നെ​ല്ലി​യേ​ല്‍ സ്ഥാ​പി​ക്കു​ന്ന ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റിന്‍ നി​ര്‍​വ​ഹി​ക്ക

രാ​മ​പു​രം: എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ശു​ദ്ധജ​ലമെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ല്‍ ജീ​വ​ന്‍ മി​ഷ​നി​ല്‍ കൊ​ണ്ടാ​ട് സ്ഥാ​പി​ക്കു​ന്ന ടാ​ങ്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലും ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല്‍​ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 13 പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് മീ​ന​ച്ചി​ല്‍ മ​ല​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി.

1243 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ​പ​ദ്ധ​തി​യി​ല്‍ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ല്‍നി​ന്നു വെ​ള്ളം സം​ഭ​രി​ച്ച് ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നീ​ലൂ​രി​ല്‍ സ്ഥാ​പി​ക്കു​ന്ന 45 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണശാ​ല​യി​ല്‍ എ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച് അ​വി​ടെനി​ന്നു പാ​ലാ, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും വി​ത​ര​ണം ചെ​യ്യാ​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി 101.62 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യാ​ണ് പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സു​ഗ​മ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മാ​യി നാ​ല് ജ​ല​സം​ഭ​ര​ണി​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. പി​ഴ​ക് ഒ​ന്‍​പ​ത് ല​ക്ഷം ലി​റ്റ​ര്‍, കൊ​ണ്ടാ​ട് അ​ഞ്ച് ല​ക്ഷം ലി​റ്റ​ര്‍, കി​ഴ​തി​രി മൂ​ന്നു ല​ക്ഷം ലി​റ്റ​ര്‍, നെ​ല്ലാ​പ്പാ​റ അ​ഞ്ച് ല​ക്ഷം ലി​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​യു​ടെ സം​ഭ​ര​ണ ശേ​ഷി. കൂ​ടാ​തെ ഈ ​പ​ദ്ധ​തി​യി​ല്‍ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലാ​യി 300 കി​ലോ​മീ​റ്റ​റി​ല​ധി​കം വി​ത​ര​ണ കു​ഴ​ലു​ക​ളും 7800 ല്‍ ​പ​രം ഗാ​ര്‍​ഹി​ക ക​ണ​ക്‌ഷനു​ക​ളു​മാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത്.

കൂ​ടാ​തെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മു​റി​ക്കേ​ണ്ടിവ​രു​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വും ഈ ​പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 70 ശ​ത​മാ​നം പൈ​പ്പു​ക​ള്‍ സ​പ്ലൈ ചെ​യ്ത് ക​ഴി​യു​ക​യും 150 കി​ലോ​മീ​റ്റ​റി​ല​ധി​കം സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. 1200 ല​ധി​കം ക​ണ​ക്‌ഷ​നു​ക​ള്‍ ന​ല്‍​കി. നീ​ലൂ​രി​ല്‍ സ്ഥാ​പി​ക്കു​ന്ന ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ പ​ണി​ക​ള്‍ 2026 മേയ് മാ​സ​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ​പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞാ​ല്‍ ഇ​വി​ടെനി​ന്നു ശു​ദ്ധ​ജ​ലം നേ​രി​ട്ട് മേ​ല്‍ ടാ​ങ്കു​ക​ളി​ല്‍ എ​ത്തി​ച്ച് വി​ത​ര​ണ​കു​ഴ​ലു​ക​ള്‍വ​ഴി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കാം.

ഈ ​പ​ദ്ധ​തി ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് ഉ​ത്ത​രാ​ഖ​ണ്ഡ് ആ​സ്ഥാ​ന​മാ​യ കാ​ശ്മീ​രി​ലാ​ല്‍ ക​ണ്‍​സ്ട്ര​ക്‌ഷന്‍ എ​ന്ന സ്ഥാ​പ​ന​മാ​ണ്. 18 മാ​സ​മാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണ കാ​ലാ​വ​ധി. കേ​ര​ള ജ​ല അ​ഥോ​റി​റ്റി​യു​ടെ മീ​ന​ച്ചി​ല്‍ മ​ല​ങ്ക​ര പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ പാ​ലാ കാ​ര്യാ​ല​യ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ മേ​ല്‍​നോ​ട്ടച്ചു​മ​ത​ല. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ണ്‍ ചി​റ്റേ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ പി.​എം. മാ​ത്യു, ബ്ലോക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ പൊ​രു​ന്ന​ക്കോ​ട്ട്, ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രാ​യ ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, സ്മി​ത അ​ല​ക്സ്, വാ​ര്‍​ഡ് മെംബ​ര്‍ അ​മ്മി​ണി കെ.​എ​ന്‍., മു​ന്‍ വാ​ര്‍​ഡ് മെംബ​ര്‍ റ്റൈ​റ്റ​സ് മാ​ത്യു, അ​ജി സെ​ബാ​സ്റ്റ്യ​ന്‍, പ​യ​സ് രാ​മ​പു​രം, ടി.​ജെ. ജോ​ഷി ഏ​റ​ത്ത്, എ​സ്.​ കി​ഷ​ന്‍​ച​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Roshi Augustine nattuvisesham local news

Recent News

Corehub Up