x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ച്ചേ​രി​ത്താ​ഴ​ത്തെ ചെ​റി​യ​പാ​ലം അ​ട​ച്ചി​ട്ട​ത് വി​വാ​ദം

വെബ് ഡെസ്ക്
Published: August 23, 2026 01:57 AM IST | Updated: August 23, 2026 01:57 AM IST

അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴം ചെ​റി​യ പാ​ലം അ​ട​ച്ച നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ണാഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍ റോ​ഡി​നു കു​റു​കെ സ്ഥാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തെ ചെ​റി​യ പാ​ലം അ​ട​ച്ചി​ട്ട​ത് വി​വാ​ദ​മാ​യി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ റോഡ് തുറന്ന് ഗതാഗതം പു​നഃ​സ്ഥാ​പി​ച്ചു.
ചെ​റി​യ പാ​ലം അ​ട​ച്ച​തു മൂ​ലം ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ച

മു​ത​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ പാ​ലം അ​ട​ച്ചി​ട്ട് റോ​ഡി​ന് കു​റു​കെ അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​തി​നി​ടെ ഗ​താ​ഗ​തം താ​റു​മാ​റാ​ക്കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​യും പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ല്‍ എം.​ജെ. ഷാ​ജി നെ​ഹ്റു പാ​ര്‍​ക്കി​ല്‍ ചെ​റി​യ പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ റോ​ഡി​ല്‍ കി​ട​ന്ന് രാ​വി​ലെ മു​ത​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചു. മ​ഴ ന​ന​ഞ്ഞും സ​മ​രം തു​ട​ര്‍​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ഴ​ങ്ങാ​ന്‍ ഷാ​ജി കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ല്‍ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ജീ​വ​ന​ക്കാ​രെ വി​ളി​ച്ച് വ​രു​ത്തി പാ​ല​ത്തി​ന് കു​റു​കെ​യു​ള്ള അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍ അ​ഴി​ച്ച് മാ​റ്റി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ല്‍​കി​യ​തോ​ടെ​യാ​ണ് എം.​ജെ. ഷാ​ജി സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളും എ​ത്തി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up