x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി വി​ഹ​രി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 23, 2026 03:27 AM IST | Updated: August 23, 2026 03:27 AM IST

റോ​ഡു​ക​ളി​ല്‍ കൂ​ട്ട​മാ​യി വി​ഹ​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ള്‍.

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി, മു​രി​ക്കു​ങ്ങ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം​മൂ​ലം ജ​ന​ങ്ങ​ള്‍ പൊ​റു​തി​മു​ട്ടു​ന്നു. രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ത്തും ഇ​രു​പ​തും​വ​രു​ന്ന നാ​യ്ക്ക​ള്‍ കൂ​ട്ടം​ചേ​ര്‍​ന്ന് റോ​ഡു​ക​ളി​ല്‍ വി​ഹ​രി​ക്കു​ന്ന​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ന്‍​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഓ​ണ​ക്കാ​ല​ത്തും പേ​ടി​യോ​ടെ പു​റ​ത്തി​റ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ട​ത്തെ നാ​ട്ടു​കാ​ര്‍. കു​ട്ടി​ക​ള്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും തെ​രു​വു​നാ​യ്ക്ക​ള്‍ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്.
നാ​യ്ക്ക​ള്‍ കു​റു​കെ​ചാ​ടി​യ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​വീ​ണു പ​രി​ക്കേ​ല്‍​ക്കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​ണ്. എ​ത്ര​യും വേ​ഗം തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

 

Tags : NattuVishesham DistrictNews

Recent News

Corehub Up