x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കലാലയ ഗ്രന്ഥശാല ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​കാ​ഘോ​ഷം സ​മാ​പ​ന​വും

വെബ് ഡെസ്ക്
Published: September 2, 2026 12:37 AM IST | Updated: September 2, 2026 12:37 AM IST

‌ഫാ. ​ജോ​സ് കി​ഴ​ക്കേ​ട​ത്തി​ന് പു​ര​സ്കാ​രം സു​ധീ​ർ ഷാ ​പാ​ലോ​ട് എം​എ​ൽ​എ സ​മ്മാ​നി​ക്കു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: കീ​ഴാ​യി​ക്കോ​ണം ക​ലാ​ല​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ ഓ​ണാ​ഘോ​ഷ​വും 61-ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന​വും വാ​മ​ന​പു​രം എം​എ​ൽ​എ സു​ധീ​ർ​ഷാ പാ​ലോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ല​യ പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ 2026 ലെ ​പി.​എ​ൻ. പ​ണി​ക്ക​ർ പു​ര​സ്കാ​രം പി​ര​പ്പ​ൻ​കോ​ട് സെ​ന്‍റ് ജേ​ൺ​സ് ഹെ​ൽ​ത്ത് സ​ർ​വീ​സ് മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ട​ത്തി​ന് എം​എ​ൽ​എ സ​മ്മാ​നി​ച്ചു. വി​വി​ധ ത​ല​ങ്ങ​ളി​ൽ റാ​ങ്ക്, ഡോ​ക്ട​റേ​റ്റ് തു​ട​ങ്ങി​യ​വ നേ​ടി​യ​വ​രെ​യും മി​ക​ച്ച ക​ർ​ഷ​ക​രെ​യും സി​നി​മ-​സീ​രി​യ​ൽ താ​ര​ങ്ങ​ളെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ​യും ച​ല​ച്ചി​ത്ര​താ​രം സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ ട്രോ​ഫി​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

പി.​വി. രാ​ജേ​ഷ്, ജി. ​രാ​ജേ​ന്ദ്ര​ൻ, ബി​നു എ​സ്. നാ​യ​ർ, ബി. ​അ​ർ​ജു​ൻ, എ​സ്. ഗീ​ത, ആ​ൻ​സി മെ​ർ​ലി​ൻ, നെ​ല്ല​നാ​ട് മോ​ഹ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എം.​പി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up