വെള്ളരിക്കുണ്ട്: സെന്റ് എലിസബത്ത് കോൺവന്റ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി കുട്ടികൾക്കായി കളർഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ആൻസി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഉദയ ഉതുപ്പാൻ അധ്യക്ഷത വഹിച്ചു.
കിനാനൂർ-കരിന്തളം, ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ ഇരുപതോളം അങ്കണവാടികളിൽ നിന്നായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു.
പന്നിത്തടം അങ്കണവാടിയിലെ ശിവാനി, ചെരമ്പക്കോട് അങ്കണവാടിയിലെ ഹാനി അഹമ്മദ്, വെള്ളരിക്കുണ്ട് സെന്റ് തോമസ് പ്രീ സ്കൂളിലെ ഹൈറ കാർത്തിക് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു.