x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ര്‍ ഇ​ന്ത്യ തൊ​ടു​പു​ഴ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍

വെബ് ഡെസ്ക്
Published: August 6, 2026 10:30 PM IST | Updated: August 6, 2026 10:30 PM IST

തൊ​ടു​പു​ഴ: ദീ​പി​ക ഡി​സി​എ​ല്‍ ക​ള​ര്‍ ഇ​ന്ത്യ​ സീ​സ​ണ്‍ 5 മ​ത്സര ത്തിന്‍റെ തൊ​ടു​പു​ഴ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു വി​മ​ല പ​ബ്ലി​ക്‌​ സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30നു ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ എ​ലൈ​സ് സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡി​എ​ഫ്‌​സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​ആ​ന്‍റണി പു​ത്ത​ന്‍​കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ദീ​പി​ക സ​ര്‍​ക്കു​ലേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷണ​വും ന​ട​ത്തും.

എ​ല്‍​പി​വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ജെ​സീ​ന സി​എം​സി, ഡി​സി​എ​ല്‍ സം​സ്ഥാ​ന റി​സോ​ഴ്‌​സ് ടീം ​കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ് കു​ണി​ഞ്ഞി, ഡി​സി​എ​ല്‍ സ്‌​കൂ​ള്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.​സ​ര്‍​ക്കു​ലേ​ഷ​ന്‍ ഏ​രി​യ മാ​നേ​ജ​ര്‍​മാ​രാ​യ അ​ഖി​ല്‍ ജോ​ര്‍​ജ്, ബി​നു കാ​ക്ക​നാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham DistrictNews DeepikaNews Colour India

Recent News

Corehub Up