x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ വീ​ട്ട​മ്മ​ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 11:42 PM IST | Updated: August 6, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

ചെ​ങ്ങ​ന്നൂ​ർ: ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ കാ​ണാ​താ​യി​രു​ന്ന ചെ​റി​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റി​യ​നാ​ട് 14-ാം വാ​ർ​ഡ് പ​ടി​ഞ്ഞാ​റ്റും​മു​റി​യി​ൽ മൂ​ലി​കോ​ട് കി​ഴ​ക്ക് ശ്രീ​ഹ​രി​ നി​ല​യ​ത്തി​ൽ ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ക​ലാ​കു​മാ​രി​യാ​ണ് (52) മ​രി​ച്ച​ത്.
സി​വി​ൽ സ​പ്ലൈ​സി​ന്‍റെ ചെ​റി​യ​നാ​ട് പ​ട​നി​ലം ലാ​ഭം മാ​ർ​ക്ക​റ്റി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ക​ലാ​കു​മാ​രി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.45ന് ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കാ​ണാ​താ​കു​ന്ന​ത്. രാ​ത്രി വൈ​കി​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം തേ​വ​ല​ക്കു​ളം ചാ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ചെ​ങ്ങ​ന്നൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മ​ക​ൻ: ഹ​രി​കൃ​ഷ്ണ​ൻ, മ​രു​മ​ക​ൾ: ഗ്രേ​ഷ്മ.

Tags : Nattuvishesham DistrictNews DeepikaNews dead

Recent News

Corehub Up