ജേക്കബ്
ചേർത്തല: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവില്പ്പനക്കാരന് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് ഒറ്റമശേരി വടക്ക്ചിറയിൽ വീട്ടിൽ ജേക്കബ് (54) ആണ് മരിച്ചത്. \
സൈക്കിളിൽ മത്സ്യവിൽപനക്കിടെ മിനി വാൻ ഇടിക്കുകയായിരുന്നു. ജൂലൈ 30ന് രാവിലെ 7.30 ന് ദേശീയപാതയിൽ വയലാർ കവലക്കു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ആൻസി. മകൾ: ഏയ്ഞ്ചൽ.
Tags : Nattuvishesham DistrictNews DeepikaNews dies.