x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രൊ​ഴു​ക്കി​നു വേ​ഗം കൂ​ട്ടാ​ൻ കോ​ല​റ​യാ​ർ ശു​ചീ​ക​രി​ച്ച് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: August 6, 2026 11:35 PM IST | Updated: August 6, 2026 11:35 PM IST

നി​ര​ണ​ത്ത് കോ​ല​റ​യാ​ർ ശു​ചീ​ക​ര​ണം ഇ​ന്ന​ലെ ആ​രം​ഭി​ച്ച​പ്പോ​ൾ.

നി​ര​ണം: ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ കോ​ല​റ​യാ​റി​ലെ പോ​ള നീ​ക്കിത്തുട​ങ്ങി. ഹി​റ്റാ​ച്ചി​യി​റ​ക്കി​യും നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് നി​ര​ണം വ​ലി​യ പ​ള്ളി പാ​ല​ത്തി​നു സമീപം പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്ത​ത്.

നി​ര​ണം പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്തെ പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്ത​ത്. നി​ര​ണം വ​ലി​യ പ​ള്ളി മു​ൻ ട്ര​സ്റ്റി രാ​ജു പു​ളി​പ​ള്ളി​ൽ, ട്ര​സ്റ്റി ജോ​ൺ വാ​ല​യി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജി​ജു വൈ​ക്ക​ത്തു​ശേ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്തംഗ​ങ്ങ​ളാ​യ അ​ല​ക്സ് പു​ത്തു​പ്പ​ള്ളി​ൽ, ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, രാ​ജു വെ​ട്ട​ത്ത് പ​റ​മ്പി​ൽ, വി​ശ്വ​നാ​ഥ​ൻ കൊ​ച്ചു മു​ട്ട​ത്തേ​ത്ത് എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.

ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് കോ​ലിയാ​റ്റി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ങ്കി​ൽ കോ​ടിക്ക​ണ​ക്കി​ന് രൂ​പയു​ടെ പ​ദ്ധ​തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണം. കോ​ല​റ​യാ​റി​ലെ പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കംചെ​യ്താ​ൽ നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കും. ഇ​പ്പോ​ൾ ന​ദി​യി​ൽ പോ​ള​യും മാ​ലി​ന്യ​വും അ​ടി​ഞ്ഞു കൂ​ടി കി​ട​ക്കു​ന്ന കാ​ര​ണ​ത്താ​ൽ ന​ദി​യി​ൽ വെ​ള്ളമൊ​ഴു​ക്ക് നി​ല​ച്ചു​കി​ട​ക്കു​ക​യാ​ണ്.

Tags : Nattuvishesham Local News Locals clean up Kolarayar

Recent News

Corehub Up