x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ർ​ട്ടു​കൊ​ച്ചി-​എ​റ​ണാ​കു​ളം ജ​ല​പാ​ത​യി​ൽ യാ​ത്രാദു​രി​തം

വെബ് ഡെസ്ക്
Published: August 31, 2026 02:32 AM IST | Updated: August 31, 2026 02:32 AM IST

പ്രതീകാത്മക ചിത്രം

ഫോ​ർ​ട്ടു​കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി-​എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ പ​ല​തും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് ക​യ​റ്റി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ. സ്പെ​ഷ്യ​ൽ സ​ർ​വീ​സ​ട​ക്കം അ​ഞ്ചു ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഇ​വി​ടെ നി​ല​വി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി മൂ​ന്ന് ബോ​ട്ടു​ക​ളും അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി ക​യ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഒ​രു ബോ​ട്ട് ത​ക​രാ​റി​ലാ​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ട​താ​യി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

മേ​ഖ​ല​യി​ൽ നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ഗ​താ​ഗ​ത മാ​ർ​ഗ​മാ​ണ് ബോ​ട്ട് സ​ർ​വീ​സ്. ജെ​ട്ടി​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കാ​ണ്. ശ​നി​യാ​ഴ്ച്ച ഇ​ത് ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​മാ​ന്തം കാ​ണി​ക്കു​ന്നു​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു .

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ​ർ​വീ​സു​ക​ൾ അ​ടി​ക്ക​ടി മു​ട​ങ്ങു​മ്പോ​ഴും പ​രാ​തി കേ​ൾ​ക്കു​വാ​ൻ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണു​വാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ഏ​ഴു മാ​സ​ത്തോ​ള​മാ​യി മ​ട്ടാ​ഞ്ചേ​രി ജെ​ട്ടി​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സ് നി​ല​ച്ചി​ട്ടും ഇ​ത് ആ​രം​ഭി​ക്കു​വാ​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags : NattuVishesham DistrictNews

Recent News

Corehub Up