അങ്ങാടിപ്പുറം: മലപ്പുറം-പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ അങ്ങാടിപ്പുറത്ത് യാത്രക്കാര്‍ക്ക് ആശ്വാസമേകാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോടം പാലം - മാനത്തമംഗലം ബൈപാസ് പദ്ധതി പ്രവൃത്തി വൈകുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബൈപാസ് നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുമെന്നും പ്രഖ്യാപിച്ചത് നടപ്പാകാത്തതിലുള്ള പ്രതിഷേധം കനക്കുകയാണ്.
വര്‍ഷങ്ങളായി ടൗണിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരുന്നത്.
എന്നാല്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കും പ്രാരംഭ ചര്‍ച്ചകള്‍ക്കുമപ്പുറം പദ്ധതി പ്രവൃത്തിയിലേക്ക് കടക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. അങ്ങാടിപ്പുറത്തിന്റെ വര്‍ഷങ്ങളായുള്ള സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ അതോ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രദേശത്തെ ഗതാഗത പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാന്‍ സര്‍ക്കാരും ജനപ്രതിനിധികളും വിഷയത്തില്‍ ഉടനടി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Tags : Nattuvishesham Districtnews Deepikanews Commuters left