x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യാൻ വിടുന്ന നാ​ൽ​ക്കാ​ലി​ക​ളെ മോ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: August 1, 2026 12:36 AM IST | Updated: August 1, 2026 12:36 AM IST

ആലുവ വ​ട​ക്കേ മ​ണ​പ്പു​റ​ത്ത് മേ​യു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ വ​ട​ക്കേ മ​ണ​പ്പു​റ​ത്ത് മേ​യാ​ൻ വി​ടു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണം ന​ട​ത്തി മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ഉ​ട​മ​ക​ളു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ 23 ന് ​തോ​ട്ട​ക്കാ​ട്ടു​ക​ര വ​ള്ളു​ക്ക​ണ്ട​ത്തി​ൽ സൂ​ര്യ മി​ഥു​ൻെ​റ വ​ട​ക്കേ മ​ണ​പ്പു​റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ഒ​രു പോ​ത്തും എ​രു​മ​യും മി​നി ലോ​റി​യി​ലെ​ത്തി​യ​വ​ർ ക​ട​ത്തി​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ എ​രു​മ​യ്ക്കും പോ​ത്തി​നു​മാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ഉ​ട​മ ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി എ​ള​ന്തി​ക്ക​ര സ്വ​ദേ​ശി​യാ​യ ഇ​റ​ച്ചി​വെ​ട്ടു​കാ​ര​ന്‍റേ​താ​ണ് വാ​ഹ​ന​മെ​ന്ന് ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യോ​ളം വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വ​ച്ചെ​ങ്കി​ലും ര​ണ്ട് ദി​വ​സം മു​മ്പ് വി​ട്ടു ന​ൽ​കി​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. സി​സി​ടി​വി​യി​ലെ വാ​ഹ​ന ന​മ്പ​ർ വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​റ് മാ​സം മു​മ്പ് മ​ണ​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​യു​ടെ ര​ണ്ട് പ​ശു​ക്ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ലെ മോ​ഷ്ടാ​ക്ക​ളേ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Tags : Complaint NattuVishasham DistrictNews

Recent News

Corehub Up