x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് പൂ​​ര്‍​ണ സ്വാ​​ത​​ന്ത്ര്യം അ​​നി​​വാ​​ര്യം: മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി

വെബ് ഡെസ്ക്
Published: September 6, 2026 12:12 AM IST | Updated: September 6, 2026 12:12 AM IST

സെ​​മി​​നാ​​ര്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് പൂ​​ര്‍​ണ സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ച്ചെ​​ങ്കി​​ല്‍ മാ​​ത്ര​​മേ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ല​​ക്ഷ്യ​​ങ്ങ​​ള്‍ സാ​​ക്ഷാ​​ത്ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ക​​യു​​ള്ളൂ​​വെ​​ന്ന് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ല്‍ എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​റി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ക​​ര്‍​ദി​​നാ​​ള്‍.

വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗം സ്വ​​ത​​ന്ത്ര​​വ​​ത്ക​​രി​​ക്കാ​​ൻ നി​​ര​​ന്ത​​ര​​പോ​​രാ​​ട്ടം ന​​ട​​ത്തി​​യ ദാ​​ര്‍​ശി​​ക​​നാ​​യി​​രു​​ന്നു മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലെ​​ന്നും മാ​​ര്‍ ആ​​ല​​ഞ്ചേ​​രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സെ​​മി​​നാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നി​​ല​​പാ​​ടു​​ക​​ളി​​ല്‍ ന​​ങ്കൂ​​ര​​മി​​ട്ട് പ്ര​​വ​​ര്‍​ത്തി​​ച്ച ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ദ​​ര്‍​ശ​​ന​​ങ്ങ​​ള്‍ കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ന് മു​​ത​​ല്‍​ക്കൂ​​ട്ടാ​​ണെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു. കു​​ട്ട​​നാ​​ടി​​ന്‍റെ വ​​ള​​ര്‍​ച്ച​​യ്ക്കും പു​​രോ​​ഗ​​തി​​ക്കും വേ​​ണ്ടി എ​​ന്നും നി​​ല​​കൊ​​ള്ളു​​ക​​യും ശ​​ബ്ദി​​ക്കു​​ക​​യും ചെ​​യ്ത വ​​ലി​​യ മ​​നു​​ഷ്യ സ്‌​​നേ​​ഹി​​യാ​​ണ് മാ​​ര്‍ പ​​വ്വ​​ത്തി​​ലെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.
ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത് ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫൗ​​ണ്ടേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​പി.​​ജെ. തോ​​മ​​സ്, കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ്, ഡോ. ​​പി.​​സി. അ​​നി​​യ​​ന്‍​കു​​ഞ്ഞ്, ഫാ.​​ഡോ. ഫി​​ലി​​പ്പ് നെ​​ല്‍​പ്പു​​ര​​പ്പ​​റ​​മ്പി​​ല്‍, ഫാ.​​ഡോ. ടോം ​​കൈ​​നി​​ക്ക​​ര എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ഡോ.​​ടോ​​ണി തോ​​മ​​സ്, സു​​പ്രീം​​കോ​​ട​​തി അ​​ഭി​​ഭാ​​ഷ​​ക​​ന്‍ പി.​​ഐ. ജോ​​സ്, ഡോ. ​​അ​​മൃ​​ത് ജി. ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​ബ​​ന്ധ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ല്‍ നി​​ന്നു​​ള്ള സ്‌​​കൂ​​ള്‍, കോ​​ള​​ജ് പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ര്‍, അ​​ധ്യാ​​പ​​ക​​ര്‍, വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up