x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മ്പ​ല്ലൂ​ർ മേല്‍പ്പാതയു​ടെ പാ​ർ​ശ്വ​ഭി​ത്തി​യി​ലെ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ഇ​ള​കി​യ നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 13, 2026 02:36 AM IST | Updated: July 13, 2026 02:36 AM IST

മേല്‍പ്പാതയു​ടെ പാ​ർ​ശ്വ​ഭി​ത്തി​യി​ലെ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ഇ​ള​കി​യ നി​ല​യി​ൽ.

ആ​മ്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ ആ​മ്പ​ല്ലൂ​ർ മേല്‍പ്പാതയു​ടെ പാ​ർ​ശ്വ​ഭി​ത്തി​യി​ലെ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ഇ​ള​കി​യ നി​ല​യി​ൽ. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ ആ​മ്പ​ല്ലൂ​ർ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു മു​ൻ​പി​ലു​ള്ള പാ​ർ​ശ്വ​ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗ​ത്തു​ള്ള കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കാ​ണ് പു​റ​ത്തേ​ക്കു ത​ള്ളി​നി​ൽ​ക്കു​ന്ന​ത്.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ വെ​ള്ളം ബ്ലോ​ക്കു​ക​ൾ​ക്കു​ള്ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. പാ​ല​ത്തി​ൽ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഇ​ള​ക്ക​മു​ള്ള അ​ടി​ഭാ​ഗം ഇ​ടി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു നാ​ട്ടു​കാ​ർ. പ്ര​ശ്‌​ന​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.
നേ​ര​ത്തേ മേല്‍പ്പാത​യു​ടെ തൂ​ണു​ക​ൾ​ക്കാ​യി ആ​മ്പ​ല്ലൂ​ർ സെ​ന്‍റ​റി​ൽ എ​ടു​ത്ത കു​ഴി മൂ​ടി വി​ണ്ടും കു​ഴി​ക്കേ​ണ്ടി വ​ന്ന​തു വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഇ​ള​ക്ക​മു​ള്ള മ​ണ്ണി​ൽ ശ​രി​യാ​യ ബ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​ തെ​യാ​ണ് മേല്‍പ്പാത നി​ർ​മാ​ണം തു​ട​ങ്ങി​യ​തെ​ന്ന ആ​രോ​പ​ണം അ​ന്നേ​യു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ബ്ലാ​ക്ക് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച പ​തി​നൊ​ന്നി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ആ​മ്പ​ല്ലൂ​രി​ലെ അ​ടി​പ്പാ​ത പ​ണി​പൂ​ർ​ത്തി​യാ​വു​ക​യും അ​നൗ​ദ്യോ​ഗി​ക​മാ​യി വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​തു​മാ​ണ്.
ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ൽ ന​ല്ലി​പാ​ള​യം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​എ​സ്ടി എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ക​ൺ​സ്ട്ര ക്‌​ഷ​ൻ​സ് എ​ന്ന ക​മ്പ​നി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ത്ത് അ​ടി​പ്പാ​ത പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ഈ ​ക​മ്പ​നി​യെ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി തു ​ട​ർ​ന്നു​ള്ള ക​രാ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.
ഇ​തി​നു​ശേ​ഷം ആ​രം​ഭി​ച്ച പു​തു​ക്കാ​ട്, മ​ര​ത്താ​ക്ക​ര, ന​ട​ത്ത​റ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള ധ​രി​വാ​ൾ ബി​ൽ​ഡ് ടെ​ക്ക് ലി​മി​റ്റ​ഡി​നാ​ണ്.

ആ​ല​പ്പു​ഴ​യി​ലും ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്ന സം​ഭ​വങ്ങ​ൾ ഉ​ണ്ടാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യും വാ​ഹ​ന​യാ​ത്രി​ക​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടാ​നോ നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലെ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക മാ​ത്ര​മേ മാ​ർ​ഗ​മു​ള്ളൂ.
എ​ന്നാ​ൽ അ​ധി​കൃ​ത​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

Tags : Amballur flyover Nattuvishesham District News

Recent News

Corehub Up