x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 13, 2026 03:34 AM IST | Updated: July 13, 2026 03:34 AM IST

ഓ​ൾ സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

മ​ണ്ണാ​ർ​ക്കാ​ട്: അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ൾ സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ദ്യാ​ഭ്യാ​സ- ന്യൂ​ന​പ​ക്ഷ ക്ഷേ​മ​മ​ന്ത്രി അ​ഡ്വ.​എ​ൻ. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

2025- 2026 സീ​സ​ണി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്‍റാ​യി മ​ണ്ണാ​ർ​ക്കാ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റി​നേ​യും, ജി​ല്ല​യി​ലെ ജ​ന​പ്രി​യ ടൂ​ർ​ണ​മെ​ന്‍റാ​യി ക​നി​വ് വ​ല്ല​പ്പു​ഴ ടൂ​ർ​ണ​മെ​ന്‍റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു, ക​ഴി​ഞ്ഞ സീ​സ​ണി​ൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റാ​യി ഐ​ഡി​യ​ൽ ക്ല​ബ് ക​രി​ങ്ക​ല്ല​ത്താ​ണി​യേ​യും ആ​ദ​രി​ച്ചു.

ജി​ല്ല​യി​ലെ മി​ക​ച്ച ടീ​മാ​യി ഇ​സ്സ ഗ്രൂ​പ്പ് ചെ​ർ​പ്പു​ള​ശ്ശേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ ടീ​മു​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു. ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല സെ​വ​ൻ​സ് താ​ര​മാ​യ മു​ജീ​ബ് റ​ഹ്‌​മാ​ൻ, ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ന്തോ​ഷ് ട്രോ​ഫി താ​രം ഇ. ​സ​ജീ​ഷ് പു​ഞ്ചി​രി​യേ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്ന, വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കൗ​ൺ​സി​ല​ർ അ​നീ​സ് ഗ​സ​ൻ​ഫ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഗി​രീ​ഷ് ഗു​പ്ത, എ​എ​സ്എ​ഫ്എ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ എ.​എം. ഹ​ബീ​ബ്, ഫാ​റൂ​ഖ് പ​ച്ചീ​രി, പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, സ​ലാ​ഹു​ദ്ദീ​ൻ മ​മ്പാ​ട്, യാ​ഷി​ക് മ​ഞ്ചേ​രി, മു​ഹ​മ്മ​ദ് കു​ഞ്ഞി, യൂ​സു​ഫ് ഏ​മാ​ട​ൻ, ജോ​ൺ​സ​ൺ ജേ​ക്ക​ബ്, അ​ൻ​വ​ർ ജിം​ഖാ​ന, റൗ​ഫ് എ​ട​വ​ണ്ണ, ഷാ​ഹു​ൽ കൊ​ണ്ടോ​ട്ടി, ന​സീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, ഫി​റോ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, ഷ​മീ​ജ് ചെ​ർ​പ്പു​ള​ശ്ശേ​രി, സ​ലിം മ​റ്റ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sevens Football Nattuvishesham District News

Recent News

Corehub Up