x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ട​ൽ പ​ഠ​ന​യാ​ത്ര ന​ട​ത്തി

വെബ് ഡെസ്ക്
Published: July 27, 2026 01:14 AM IST | Updated: July 27, 2026 01:14 AM IST

‘വാ​ക്ക് വി​ത്ത് വി​സി' സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ണ്ട​ൽ പ​ഠ​ന യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി.​സി. ബാ​ല​കൃ​ഷ്ണ​നോ​ടൊ​പ്പം.

ന​ടു​വി​ൽ: അ​ന്താ​രാ​ഷ്‌​ട്ര ക​ണ്ട​ൽ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘വാ​ക്ക് വി​ത്ത് വി​സി' സാ​മൂ​ഹി​ക മാ​ധ്യ​മ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ട​ൽ​വ​ന സ​ന്ദ​ർ​ശ​ന​വും പ​രി​സ്ഥി​തി​പ​ഠ​ന ക്ലാ​സും ന​ട​ത്തി.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ പു​ഴ​യോ​ര​ത്തെ ക​ണ്ട​ൽ മേ​ഖ​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വി​വി​ധ​യി​നം ക​ണ്ട​ൽ​ച്ചെ​ടി​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ സാ​മൂ​ഹി​ക പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജൈ​വ വൈ​വി​ധ ഗ​വേ​ഷ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വാ​ക്ക് വി​ത്ത് വി​സി സാ​മൂ​ഹ​ഗ​മാ​ധ്യ​മ അ​ഡ്മി​നു​മാ​യ വി.​സി. ബാ​ല​കൃ​ഷ്ണ​ൻ വി​ശ​ദീ​ക​രി​ച്ചു. സ​മീ​ർ ചി​റ​യ്ക്ക​ൽ, ന​ന്ദ​ന​ൻ, എ.​വി. പ്ര​കാ​ശ​ൻ ന​ടു​വി​ൽ, ഗം​ഗാ​ധ​ര​ൻ കീ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews study tour.

Recent News

Corehub Up