x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 15, 2026 04:32 AM IST | Updated: September 15, 2026 04:32 AM IST

കോ​ട്ട​ത്ത​റ​യി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

കോ​ട്ട​ത്ത​റ: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ൽ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും വാ​ർ​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​യി​ച്ചു.

അ​ഞ്ചാം വാ​ർ​ഡി​ലെ യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ എ​സ്. സ​നി​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ പി.​കെ. രാ​ജ​ൻ, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ര​സ്ന രാ​ജേ​ഷ്, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ രാ​ധി​ക സു​ധീ​ഷ്, നി​ർ​മ​ല മാ​ത്യു എ​ന്നി​വ​രും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും വാ​ർ​ഡ് നി​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

ആ​റാം വാ​ർ​ഡി​ലെ ക​രി​ങ്കു​റ്റി പാ​ലൂ​ക്കാ​പ്പി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​ആ​ർ. പു​ഷ്പ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ര​നീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി

ക​ണി​യാ​ന്പ​റ്റ:​ഗ​വ.​യു​പി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​പി. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​ഹ​നീ​ഫ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ ക്ലാ​സെ​ടു​ത്തു. അ​ധ്യാ​പി​ക വി.​എം. ശ്രീ​ല​ത സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പി​ക കെ.​യു. സി​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : District News Nattuvishesham awareness campaign

Recent News

Corehub Up