x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞത്തെ കോ​ൺ​ഗ്ര​സ്, സി​പി​എം വി​മ​ത​ർ ബി​ജെ​പിയിൽ


Published: March 17, 2026 05:43 AM IST | Updated: March 17, 2026 05:43 AM IST

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ മു‌സ്‌ ലിം മേ​ഖ​ല​യി​ൽ സ്വ​ധീ​ന​മു​റ​പ്പി​ക്കാ​നു​ള്ള ബി​ജെ​പി ത​ന്ത്രം ഒടു വിൽ വി​ജ​യി​ച്ചു. ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര വേ​ഷ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ കോ​ൺ​ഗ്ര​സി​ന്‍റെയും സി​പിഎ​മ്മി​ന്‍റെ യും വി​മ​ത​ൻ​മാ​ർ ബി​ജെ​പിയിൽ ചേ​ർ​ന്ന് അം​ഗ​ത്വ​വും സ്വീ​ക​രി​ച്ചു.

സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹി​സാ​ൻ ഹു​സൈ​ൻ വി​മ​ത​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സു​കാ​രെ​യും കൂ​ട്ടുപി​ടി​ച്ച് ന​ട​ത്തി​യ പ്ര​ച​ാര​ണ​ത്തി​ൽ അ​ഞ്ഞൂറിൽ​പ്പ​രം വോ​ട്ടുനേ​ടി മു​ന്ന​ണി​ക​ളെ ഞെ​ട്ടി​ച്ചു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് ഒ​രു മാ​സം തി​ക​യും​മു​ൻ​പ് സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ല​രെ​യും കൂ​ട്ടി ഹി​സാ​ൻ ബി​ജെ​പി​യി​ൽ ചേ​ക്കേ​റി.

ഹി​സാ​ൻ ഹു​സൈ​നു പി​ന്നാ​ലെ സി​പി​എം വി​മ​ത​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ എ​ൻ.​എ. റ​ഷീ​ദും ക​ഴി​ഞ്ഞ ദി​വ​സം ബി​ജെപി​യി​ൽ ത​ന്നെ അ​ഭ​യം തേ​ടി. ന​ഗ​രസ​ഭ മു​ൻ കൗ​ൺ​സി​ല​റും സി​പിഎം ​മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി മെ​മ്പ​റും സി​ഐടി​യു​ ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു എ​ൻ.​എ. റ​ഷീ​ദ്.

ബി​ജെ​പി​യി​ൽപോ​യ റ​ഷീ​ദും സം​ഘ​വും സം​സ്ഥാ​ന പ്ര​സി​ഡ ന്‍റ്‌ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖറിൽ നിന്ന് അം​ഗ​ത്വ​വും സ്വീ​ക​രി​ച്ചു. 40 വ​ർ​ഷ​ത്തെ ക​മ്മ്യൂ​ണി​സ്റ്റ് ബ​ന്ധം ഉ​പേ​ക്ഷി​ച്ചാ​ണ് റ​ഷീ​ദിന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​സേ​ര ചി​ഹ്ന​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ റ​ഷീ​ദ് 150-ൽ​പ്പ​രം വോ​ട്ട് കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടെ​ങ്കി​ലും സി​പിഎം സ്ഥാ​നാ​ർ​ഥിയു​ടെ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ബി​ജെ​പികാ​രെ സ്വാ​ധീ​നി​ച്ച​ത്. മു​സ്‌ലിം വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ നി​ന്നുത​ന്നെ ര​ണ്ടുപേ​രെ പാ​ട്ടി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സം​തൃ​പ്തി​യി​ലാ​ണ് ഇ​വി​ട​ത്തെ ബി​ജെ​പിക്കാ​ർ.

Tags : nattu vishesham Congress CPM activists

Recent News

Corehub Up