കത്ത് എന്‍. ശക്തന് എംഎല്‍എ മുഖ്യമന്ത്രി വി.ഡി സതീശന് നല്കുന്നു
നെയ്യാറ്റിന്‍കര : പൊഴിയൂരില്‍ കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി.സതീശനെ നേരില്‍ കണ്ട് കത്ത് നല്കി ബോധ്യപ്പെടുത്തിയതായി എന്‍. ശക്തന് എംഎല്‍എ അറിയിച്ചു. പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുടെ വളരെക്കാലത്തെ ആവശ്യമാണ് തീരത്തെ കടൽ ഭിത്തി നിർമാണം. കടല്‍ക്ഷോഭത്തില്‍ തീരദേശത്തെ വീടുകളും റോഡും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ സങ്കടം കാണാതിരിക്കാനാവില്ലായെന്ന് എംഎല്‍എ പറഞ്ഞു.
കടല്‍ഭിത്തി നിര്‍മാണം സംബന്ധിച്ച് അനുകൂല നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും എംഎല്‍എ അറിയിച്ചു.
Tags : Nattuvishesham LocalNews