പുല്ലൂരാംപാറ: പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിനരാത്രങ്ങള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും അമ്പതാം ദിവസത്തിലേക്ക് പ്രവേശിച്ചു.
ലോകസമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് പ്രധാന നിയോഗങ്ങള്‍. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂലൈ 16ന് തിരി തെളിച്ച അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 24ന് സമാപിക്കും.
അഖണ്ഡ ജപമാല ദിവസങ്ങളില്‍ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനുമുള്ള സൗകര്യമുണ്ട്. 24 മണിക്കൂറും ആരാധനയുണ്ട്. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും ദിവ്യബലി. ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിനും പുലര്‍ച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും നേര്‍ച്ച ഭക്ഷണവുമുണ്ട്.
നൂറാം ദിവസമായ ഒക്ടോബര്‍ 23ന് വൈകുന്നേരം 6.30ന് മെഴുകുതിരിയേന്തി ജപമാല റാലിയും രാത്രി ഏഴിന് ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും നടക്കും.
താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സമാപന ശുശ്രൂഷകള്‍ രാവിലെ 10.30ന് സമാപന ജപമാലയോടെ ആരംഭിക്കും.11ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 12.30ന് ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും ഉണ്ടാകും.
ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണിപോള് കാവില്‍, അസി. ഡയറക്ടര്‍ ഫാ. അജിത്ത് വെളിയത്ത്, ഫാ. ആല്ബിന് വിലങ്ങുപാറ എന്നിവര്‍ നേതൃത്വം നല്‍കും.
Tags : Nattuvishesham Districtnews Deepikanews Continuous Rosary