x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി, പാ​ല്‍​ച്ചു​ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: August 5, 2026 02:03 AM IST | Updated: August 5, 2026 02:03 AM IST

പ്രതീകാത്മക ചിത്രം

ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ലെ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ധ്യ​ക്ഷ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
മ​ത​പ​ഠ​ന ക്ലാ​സു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, കോ​ച്ചിം​ഗ് ക്ലാ​സു​ക​ള്‍, സ്‌​പെ​ഷ​ല്‍ ക്ലാ​സു​ക​ള്‍, ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്കും റെ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ള​ജു​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം. മ​ഴ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും താ​മ​ര​ശേ​രി ചു​ര​ത്തി​ലും പാ​ല്‍​ചു​ര​ത്തി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ചു​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. അ​ത്ത​രം യാ​ത്ര​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ജി​ല്ല​യി​ൽ 10 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 112 കു​ടും​ബ​ങ്ങ​ൾ


ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച 10 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 112 കു​ടും​ബ​ങ്ങ​ളി​ലെ 408 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 143 പു​രു​ഷ​ൻ​മാ​രും 152 സ്ത്രീ​ക​ളും 113 കു​ട്ടി​ക​ളു​മു​ണ്ട്. വൈ​ത്തി​രി താ​ലൂ​ക്കി​ൽ നാ​ലും മാ​ന​ന്ത​വാ​ടി​യി​ൽ അ​ഞ്ചും സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ൽ ഒ​രു ക്യാ​ന്പു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വൈ​ത്തി​രി താ​ലൂ​ക്കി​ലെ ഇ​ടി​യം​വ​യ​ൽ ക​മ്യൂ​ണി​റ്റി ഹാ​ൾ, മേ​പ്പാ​ടി ജ​യ്ഹി​ന്ദ് അ​ങ്ക​ണ​വാ​ടി, തെ​ക്കും​ത​റ എ​യു​പി സ്കൂ​ൾ, വെ​ണ്ണി​യോ​ട് എ​സ്എ എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ പു​ളി​ഞ്ഞാ​ൽ ഗ​വ. ഹൈ​സ്കൂ​ൾ, മ​ക്കി​യാ​ട് ഹോ​ളി ഫേ​സ് സ്കൂ​ൾ, കൈ​ത​കൊ​ല്ലി ഗ​വ. എ​ൽ​പി സ്കൂ​ൾ, കു​ഞ്ഞോം എ​യു​പി സ്കൂ​ൾ, വ​ള്ളി​യൂ​ർ​ക്കാ​വ് എ​ൻ​എം യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ള്ള​ത്. ബ​ത്തേ​രി താ​ലൂ​ക്കി​ൽ ശ്രേ​യ​സി​ലാ​ണ് ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : Nattuvishesham Local News Control in Tamarasheri Palkhurangal

Recent News

Corehub Up