x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ർ​ക്ക് സു​ഖ​വാ​സ​ം ജ​യി​ലിൽ: ജോ​സ​ഫ് ടാ​ജ​റ്റ്

വെബ്ഡെസ്ക്
Published: August 5, 2026 02:39 AM IST | Updated: August 5, 2026 02:39 AM IST

പ്ര​തി​ഷേ​ധ​സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

വ​ട​ക്കാ​ഞ്ച​രി: യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​ഴി​മ​തി​ന​ട​ത്തി ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ആ​രും ക​രു​ത​ണ്ട​ന്നും അ​ത്ത​ര​ക്കാ​ർ​ക്ക് ശി​ഷ്ട​കാ​ലം ജ​യി​ലി​ൽ സു​ഖ​മാ​യി ക​ഴി​യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.
ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​ന് വി​ജി​ല​ൻ​സി​ന്‍റെ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​ന്വേ​ഷ​ണം​നേ​രി​ടു​ന്ന വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം നേ​തൃ​ത്വ​ത്തി​ന് ഏ​റ്റ​വും താ​ത്പ​ര്യം അ​ഴി​മ​തി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ്ഥ​ലം​മാ​റി​പ്പോ​യ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തി ക​സേ​ര​യി​ൽ ഇ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

വി.​ഡി. സ​തീ​ശ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ​ന്നും യു​ഡി​എ​ഫാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​ഴി​മ​തി​ക്കാ​ർ ഓ​ർ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ​ദീ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, കെ. ​അ​ജി​ത്കു​മാ​ർ, എ​സ്എ​സ്എ ആ​സാ​ദ്, എ​ൻ.​ആ​ർ. സ​തീ​ശ​ൻ, ഷാ​ഹി​താ റ​ഹ്‌​മാ​ൻ, ജി​ജോ കു​രി​യ​ൻ, പി.​ജെ. രാ​ജു, എ​ൻ.​എ. സാ​ബു, പി.​എ​ൻ. വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews UDF's tenure

Recent News

Corehub Up