വൈന്തല സെന്റ് ജോസഫ്സ് പള്ളിയിൽ വിവാഹജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന 14 ദമ്പതികളെ ആദരിച്ചപ്പോൾ.
കാടുകുറ്റി: വൈന്തല സെന്റ് ജോസഫ്സ് പള്ളിയിൽ വിവാഹ ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന 14 ദമ്പതികളെ ആദരിച്ചു.
കുടുംബസമ്മേളന കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോളി വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ദമ്പതികളെ ആദരിച്ചു.
വികാരി ഫാ. ഡേവിസ് കുടിയിരിക്കൽ, പ്രസിഡന്റ് സോജൻ മേനാച്ചേരി, കൈക്കാരന്മാരായ ഷാജു തള്ളിയത്ത്, മൈക്കൾ കാഞ്ഞിരപ്പറമ്പിൽ, പ്രതിനിധിയോഗം സെക്രട്ടറി ഷിബു അരുമ്പിള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews