x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ച് സി​പി​ഐ നേതൃസംഘം


Published: August 9, 2026 06:29 AM IST | Updated: August 9, 2026 06:29 AM IST

വി​ഴി​ഞ്ഞം/​ചി​റ​യി​ൻ​കീ​ഴ്: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടം​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു. മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഷി​ജി​നെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ഴ്ച്ച പ​റ്റി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​ന് പ​ക​രം നി​യ​മി​ത​രാ​യ​വ​ര്‍​ക്കു​ള​ള പ​രി​ച​യ​കു​റ​വാ​ണ് ഇ​ന്ന് കാ​ണു​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലും ഉ​ള്ള പ​രാ​ജ​യ​ത്തി​നും കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട ഫ്രീ​മോ​ന്‍റെ വീ​ടും സം​ഘം സ​ന്ദ​ർ​ശി​ച്ചു.

മു​ൻ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം മ​നോ​ജ് ഇ​ട​മ​ന എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ഴി​ഞ്ഞ​ത്ത് നി​ന്നും കാ​ണാ​താ​യ പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സി​ന്‍റെ വീ​ടും ബി​നോ​യ് വി​ശ്വം സ​ന്ദ​ർ​ശി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​തെ​ന്ന് ജോ​ണി​ന്‍റെ മൂ​ത്ത​മ​ക​ൾ ജി​ജി ജോ​ൺ പ​റ​ഞ്ഞു.

ജോ​ൺ മ​ത്യാ​സി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ ​കൊ​ള​ളു​മെ​ന്ന് ബി​നോ​യ് വി​ശ്വം കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

Tags : nattu vishesham CPI leadership accident victims

Recent News

Corehub Up