സിപിഎം എടക്കാട് നടത്തിയ പ്രതിഷേധ ധര്‍ണ ഡോ. പി. ജിജി ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീ സുരക്ഷ പെന്ഷന് പദ്ധതി ഇല്ലാതാക്കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഎം എളംകൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മഞ്ചേരി ഏരിയാ കമ്മറ്റിയംഗം ഡോ. പി. ജിജി ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷന് വില്ലേജ് പ്രസിഡന്റ് പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗം എം. ജസീര്‍ കുരിക്കള്‍, ലോക്കല്‍ സെക്രട്ടറി കെ. കെ. ജനാര്ദ്ദനന്, ടി. സലാം, കെ.കെ. വിമല, ഷാജി കപ്രാട്, സെക്രട്ടറി എം. റജീന, പി.പി. ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews protest dharna