x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്രാ​ടപ്പുല​രി​യി​ൽ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ തി​ര​ക്ക്

വെബ് ഡെസ്ക്
Published: August 25, 2026 10:52 PM IST | Updated: August 25, 2026 10:52 PM IST

ഉ​ത്രാ​ടപ്പുല​രി​യി​ൽ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പി​ക്കു​ന്ന ദേ​വ​സ്വം അ​ധി​കാ​രി​ക​ൾ.

അ​മ്പ​ല​പ്പു​ഴ: ഉ​ത്രാ​ട പു​ല​രി​യി​ൽ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ വ​ൻ ഭ​ക്ത​ജ​നത്തിര​ക്ക്. പു​ണ്യജീ​വി​തം പു​ല​ർ​ത്തി​യ മ​ഹാ​ബ​ലി​ക്ക് വാ​മ​ന​വ​താ​ര​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ജ​ന്മമോ​ക്ഷം ന​ൽ​കി​യ മ​ഹാ​വി​ഷ്ണു​വി​നെ വ​ന്ദി​ക്കു​ന്ന ച​ട​ങ്ങാ​യ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​ന് ഉ​ത്രാ​ട പു​ല​രി​യി​ൽ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വ​ൻ ഭ​ക്ത ജ​നത്തിര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. 

അ​മ്പ​ല​പ്പു​ഴ: ഉ​ത്രാ​ട പു​ല​രി​യി​ൽ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ വ​ൻ ഭ​ക്ത​ജ​നത്തിര​ക്ക്. പു​ണ്യജീ​വി​തം പു​ല​ർ​ത്തി​യ മ​ഹാ​ബ​ലി​ക്ക് വാ​മ​ന​വ​താ​ര​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ജ​ന്മമോ​ക്ഷം ന​ൽ​കി​യ മ​ഹാ​വി​ഷ്ണു​വി​നെ വ​ന്ദി​ക്കു​ന്ന ച​ട​ങ്ങാ​യ കാ​ഴ്ച​ക്കു​ല സ​മ​ർ​പ്പ​ണ​ത്തി​ന് ഉ​ത്രാ​ട പു​ല​രി​യി​ൽ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വ​ൻ ഭ​ക്ത ജ​നത്തിര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ്ര​ഭാ​ത ശ്രീ​ബ​ലി​ക്കു ശേ​ഷം തി​രു​ന​ട​യി​ൽ തൂ​ശ​ൻ ഇ​ല വി​രി​ച്ച് ക്ഷേ​ത്രം ത​ന്ത്രി​മാ​രാ​യ പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, വാ​സുദേ​വ​ൻ ന​മ്പൂ​തി​രി, ഈ​ശാ​ന​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ആ​ദ്യ കു​ല​ക​ൾ ദേ​വ​ന് സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മേ​ൽ​ശാ​ന്തി​മാ​രാ​യ യ​ദു കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ബാ​ബു ന​മ്പൂ​തി​രി, ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രും കു​ല​ക​ൾ സ​മ​ർ​പ്പി​ച്ചു.  

 ഇ​ല​ക​ൾ നി​ര​ത്തിവ​ച്ച ന​മ​സ്കാ​ര​മ​ണ്ഡ​പ​ത്തി​ൽ ക്ഷേ​ത്രം കോ​യി​മ്മ സ്ഥാ​നി വി.​ജെ. ശ്രീ​കു​മാ​ർ വ​ലി​യ​മ​ഠം, പ​ള്ളി​പ്പാ​ന അ​വ​കാ​ശി ഹ​രി​ദാ​സ് വേ​ല​ൻ പ​റ​മ്പ്, ദേ​വ​സ്വം അ​സി.​ ക​മ്മീ​ഷ​ണ​ർ ജെ. ​ആ​ശ​കു​മാ​രി, ദേ​വ​സ്വം അ​ഡ്മി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ലേ​ഖ ആ​ർ. പ​ണി​ക്ക​ർ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​രം ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ കാ​ഴ്ച​ക്കു​ലക​ൾ സ​മ​ർ​പ്പി​ച്ചു. രാ​വി​ലെ പ​ത്തു വ​രെ നി​ര​വ​ധി ഭ​ക്ത ജ​ന​ങ്ങ​ൾ മ​ണ്ഡ​പ​ത്തി​ൽ കു​ല​ക​ൾ സ​മ​ർ​പ്പി​ച്ചു. ഉ​ത്രാ​ടം, തി​രു​വോ​ണം, അ​വി​ട്ടം നാ​ളു​ക​ളി​ൽ ത​ങ്ക തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി ആ​ണ് ഉ​ച്ച​പൂ​ജ​യും ദീ​പാ​രാ​ധ​ന​യും അ​ത്താ​ഴ​പ്പൂജ​യും രാ​ത്രി​യി​ൽ പ​ത്തു പ്ര​ദ​ക്ഷി​ണ​ങ്ങ​ളി​ലാ​യി ആ​ന​പ്പു​റ​ത്തു വി​ള​ക്ക്‌ എ​ഴു​ന്ന​ള്ളി​പ്പും ഉ​ണ്ടാ​യി​രി​ക്കും. ഗ​ജ രാ​ജ​ൻ ക​ണ്ടി​യൂ​ർ പ്രേം ​ശ​ങ്ക​ർ എ​ഴു​ന്നെ​ള്ളു​ത്തു​ക​ൾ​ക്ക് ദേ​വ​ന്‍റെ തി​ട​മ്പ് ഏ​റും.

Tags : NattuVishesham DistrictNews

Recent News

Corehub Up