സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: നരേന്ദ്രമോദി ക്യൂബ യിലെ ബാറ്റിസ്റ്റയുടെ പാതയിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്സോ)യുടെ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ മൊണ്‍കാഡ ബാരക്കുകള്ക്കുനേരേ ആക്രമണം നടത്തിയപ്പോള്‍ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റാണ് ഭരിച്ചിരുന്നത്.
എതിര്‍സ്വരങ്ങളെ അവര്‍ ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. പലരീതിയിലും നരേന്ദ്രമോദി ഭരണത്തോട് ബാറ്റിസ്റ്റയുടെ ഭരണത്തിന് സാമ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം അധ്യക്ഷത വഹിച്ചു.
ഡല്‍ഹി സമരവിജയത്തിന്റെ സൂചകമായി എം.എ. ബേബിക്ക് ബിനോയി വിശ്വം ഇന്ത്യന്‍ ഭരണഘടന കൈമാറി. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി. ജോസഫ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, ഐപ്സോ ഭാരവാഹികളായ വി.ബി. ബിനു, എന്‍. രമാകാന്തന്, ബാബു ജോസഫ്, പി.കെ. ജനാര്‍ദനക്കുറുപ്പ്, കെ.ആര്. ശ്രീനിവാസന്, എ. ജോസ്, ബൈജു വയലത്ത്, ജോസ് പ്രകാശ്, ഇ. വേലായുധന്, സി. ഉദയകല, എം.എ. ഫ്രാന്‍സിസ്, പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് സമാപിച്ചു.
Tags : NattuVishasham DistrictNews