x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി-എ​രു​മേ​ലി റോ​ഡിൽ അപകടക്കുഴികൾ

വെബ് ഡെസ്ക്
Published: August 29, 2026 01:12 AM IST | Updated: August 29, 2026 01:12 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ലെ 26-ാം മൈ​ല്‍ ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ട കു​ഴി.

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ലെ 26-ാം മൈ​ല്‍ പാ​ലം മു​ത​ല്‍ പ​ട്ടി​മ​റ്റം വ​രെ​യു​ള്ള ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യി​ലാ​ണ് ഈ ​ദു​രി​ത​ക്കാ​ഴ്ച. ചെ​റു​തും വ​ലു​തു​മാ​യ പ​ത്തി​ല​ധി​കം കു​ഴി​ക​ളാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള​ത്.

റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്തു​ള്ള വ​ലി​യ കു​ഴി​ക​ളി​ല്‍ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ചാ​ടു​ന്ന സ്ഥി​തി​യാ​ണ്. വ​ള​വു​ക​ളി​ല്ലാ​തെ നേ​രേ കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ അ​തിവേ​ഗ​ത്തി​ലാ​ണ് പോ​കു​ന്ന​ത്. നേരത്തേ അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് മ​ര​ണ​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​ട്ടു​ണ്ട്. രാ​ത്രികാ​ല​ത്തട​ക്കം അ​മി​ത​വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍​ച്ചാ​ടാ​തെ വെ​ട്ടി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും.

അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കൂ​ടി​യ​പ്പോ​ള്‍ അ​മി​തവേ​ഗ​ം നിയന്ത്രി ക്കാനും അ​പ​ക​ട​ക​ര​മാ​യി മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​തി​രി​ക്കാ​നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, റോ​ഡി​ലെ കു​ഴി വീ​ണ്ടും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up