x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​​സി​​സി​​ക്ക് പു​​തി​​യ അ​​ധ്യ​​ക്ഷ​​നെ​​ത്തും


Published: May 10, 2026 12:58 AM IST | Updated: May 10, 2026 12:58 AM IST

കോ​​ട്ട​​യം: ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഏ​​റ്റു​​മാ​​നൂ​​ര്‍ എം​​എ​​ല്‍​എ​​യാ​​യ​​തോ​​ടെ ജി​​ല്ല​​യി​​ല്‍ പു​​തി​​യ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എ​​ത്തി​​യേ​​ക്കും. കെ​​പി​​സി​​സി​​ക്ക് പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ​​യെും ഭാ​​ര​​വാ​​ഹി​​ക​​ളെ​​യും പ്ര​​ഖ്യാ​​പി​​ച്ച ശേ​​ഷ​​മാ​​യി​​രി​​ക്കും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​നെ തീ​​രു​​മാ​​നി​​ക്കു​​ക. കോ​​ട്ട​​യ​​ത്തി​​നു പു​​റ​​മേ മ​​റ്റു ജി​​ല്ല​​ക​​ളി​​ലും പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍​ക്കു മാ​​റ്റ​​മു​​ണ്ടാ​​കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​മ്പേ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​നെ മാ​​റ്റാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും കെ​​പി​​സി​​സി തീ​​രു​​മാ​​നം വൈ​​കി​​യ​​തി​​നാ​​ല്‍ ന​​ട​​ന്നി​​ല്ല. നാ​​ട്ട​​കം സു​​രേ​​ഷ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യ​​തോ​​ടെ നാ​​ലു പേ​​ര്‍​ക്ക് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഏ​​കോ​​പി​​പ്പി​​ക്കാ​​ന്‍ ചു​​മ​​ത​​ല ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു. ബി​​ജു പു​​ന്ന​​ത്താ​​നം, യൂ​​ജി​​ന്‍ ജോ​​സ​​ഫ്, മോ​​ഹ​​ന്‍ കെ.​​നാ​​യ​​ര്‍, ജി.​​ഗോ​​പ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രെ​​യാ​​ണ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്.

നി​​ല​​വി​​ല്‍ യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​റും കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സി​​ന്‍റെ പേ​​രി​​നാ​​ണ് പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന. കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​യാ​​യ​​തി​​നാ​​ല്‍ മ​​റ്റു പേ​​രു​​ക​​ളും നേ​​തൃ​​ത്വം പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. ബി​​ജു പു​​ന്ന​​ത്താ​​നം, ജി. ​​ഗോ​​പ​​കു​​മാ​​ര്‍, യൂ​​ജി​​ന്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​രാ​​ണ് പ​​രി​​ഗ​​ണ​​യി​​ലു​​ള്ള​​ത്.

സ​​മു​​ദാ​​യി​​ക സ​​മ​​വാ​​ക്യ​​ങ്ങ​​ളും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള ച​​ര്‍​ച്ച​​യി​​ല്‍ നി​​ര്‍​ണാ​​യ​​ക​​മാ​​ണ്. ക്രി​​സ്ത്യ​​ന്‍ സ​​മു​​ദാ​​യ​​ത്തി​​ല്‍​നി​​ന്നു​​ള്ള ഒ​​രാ​​ള്‍ ആ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഇ​​തി​​നോ​​ട​​കം ശ​​ക്ത​​മാ​​ണ്. അ​​ങ്ങ​​നെ​​വ​​ന്നാ​​ല്‍ ബി​​ജു പു​​ന്ന​​ത്താ​​ന​​ത്തി​​ന്‍റെ പേ​​രി​​നാ​​ണ് മു​​ന്‍​ഗ​​ണ​​ന. ഐ​​എ​​ന്‍​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫി​​ന്‍റെ പേ​​രും സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്. ഗ്രൂ​​പ്പു സ​​മ​​വാ​​ക്യ​​ങ്ങ​​ള്‍ സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ മാ​​റി​​യ​​തി​​നാ​​ല്‍ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ മു​​മ്പി​​ല്‍ പ​​ല​​രും അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ട്.

Tags : nattu vishesham DCC to get chairman

Recent News

Corehub Up