ദീപിക ബാലസഖ്യം (ഡിസിഎൽ) കണ്ണൂർ, കാസർഗോഡ് പ്രവിശ്യകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ജീവിത ദർശന-നേതൃത്വ പരിശീലന സമ്മർ ക്യാമ്പ് ശ്രീകണ്ഠപുരം പൊടിക്കളം മേരി
പൊടിക്കളം: ദീപിക ബാലസഖ്യം (ഡിസിഎൽ) കണ്ണൂർ, കാസർഗോഡ് പ്രവിശ്യകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ജീവിത ദർശന-നേതൃത്വ പരിശീലന സമ്മർ ക്യാമ്പ് ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.
ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ചു.
മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി ക്യാമ്പ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ വിൻസെന്റ് ഫിലിപ്പ്, ഡിസിഎൽ കണ്ണൂർ പ്രവിശ്യ കോ-ഓർഡിനേറ്റർ വിത്സൺ ചാക്കോ, കാസർഗോഡ് പ്രവിശ്യ കോ-ഓർഡിനേറ്റർ ഡാജി ഓടയ്ക്കൽ, ഡിസിഎൽ ശ്രീകണ്ഠപുരം മേഖല ഓർഗനൈസർ രശ്മി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.