x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ര്യ​മം​ഗ​ലം പു​തി​യ​പാ​ലം 15ന് ​തു​റ​ക്കുമെന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

വെബ് ഡെസ്ക്
Published: September 29, 2026 03:40 AM IST | Updated: September 29, 2026 03:40 AM IST

അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന നേ​ര്യ​മം​ഗ​ല​ത്തെ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തു​ന്നു.

നേ​ര്യ​മം​ഗ​ലം: അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന നേ​ര്യ​മം​ഗ​ല​ത്തെ പു​തി​യ പാ​ലം 15ന് ​ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പാ​ല​ത്തി​ലെ ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി ആ​രം​ഭി​ക്കും. അ​തോ​ടൊ​പ്പം വാ​ക്ക് വേ ​പ​ണി​യും പൂ​ർ​ത്തീ​ക​രി​ക്കും.

എ​ല്ലാ പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് 15നു​ള്ളി​ൽ പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് നി​ർ​മാ​ണ പു​രോ​ഗ​തി പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ എം​പി പ​റ​ഞ്ഞു.

ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൗ​മ്യ ശ​ശി, പ്രി​യ​ങ്ക ടോ​മി, ഫ്രാ​ങ്കോ ജ​യിം​സ്, സു​നി അ​യ്യ​പ്പ​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ജ​യ്മോ​ൻ ജോ​സ്, എം.​എം. നൗ​ഷാ​ദ്, എം.​വി. ദീ​പു, ഷാ​ജി കൂ​വ​ക്കാ​ട്ടി​ൽ, ഇ.​എ. ഹ​നീ​ഫ, സി.​പി. ഉ​മ്മ​ർ,കെ.​എം. ഷ​മീ​ർ , ശ്രീ​ജി​ത്ത് ശി​വ​ൻ, പി.​എം. റ​ഷീ​ദ്, ഷി​ജി അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up