x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12കാ​രി​യു​ടെ മ​ര​ണം: അ​പ​ക​ട കാ​ര​ണം അ​ശാ​സ്ത്രീ​യ റോഡ് നിർമാണമെന്ന് ആരോപണം


Published: June 23, 2026 06:46 AM IST | Updated: June 23, 2026 06:46 AM IST

കാ​ക്ക​നാ​ട്: ഓ​ലി​മു​ക​ൾ ഓ​ണം പാ​ർ​ക്കി​നു സ​മീ​പം റോ​ഡി​ൽ യു ​ടേ​ൺ എ​ടു​ക്ക​വേ നി​യ​ന്ത്ര​ണം വി​ട്ട സൈ​ക്കി​ൾ താ​ഴേ​യ്ക്ക് പ​തി​ച്ച് 12 കാ​രി​യാ​യ റി​ഹാ​ന കാ​ത​റി​ൻ മ​രി​ക്കാ​നി​ട​യാ​യ​ത് അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണം മൂ​ല​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ റോ​ഡി​ന് ഉ​യ​രം കൂ​ട്ടേ​ണ്ട​താ​യ ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ലാ​തി​രി​ക്കെ​യാ​ണ് ഇ​വി​ടെ റോ​ഡ് നി​ര​പ്പി​ൽ നി​ന്നും ഒ​ന്ന​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി ഇ​ന്‍റ​ർ ലോ​ക്ക് ക​ട്ട വി​രി​ച്ച​തെ​ന്ന് കു​ട്ടി വീ​ണു​മ​രി​ച്ച സ്ഥ​ല​ത്തെ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു.

പ​ഴ​യ റോ​ഡി​നോ​ട് ചേ​ർ​ന്നു നി​ന്നി​രു​ന്ന കൂ​റ്റ​ൻ ആ​ഞ്ഞി​ലി​മ​രം മു​റി​ച്ചു​മാ​റ്റി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ടാ​ർ റോ​ഡ് മാറ്റിയ ശേ​ഷം ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഫ്ലാ​റ്റു​ട​മ നി​ർ​മി​ച്ച ഒ​ന്ന​ര മീ​റ്റ​ർ പൊ​ക്കം കോ​ൺ​ക്രീ​റ്റ് മ​തി​ലി​ന്‍റെ ലെ​വ​ലി​ൽ മ​ണ്ണ​ടി​ച്ച് ക​ട്ട​പാ​കി ഉ​യ​രം കൂ​ട്ടു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടി​യ​പ്പോ​ൾ 30 അ​ടി താ​ഴ്ച​യു​ള്ള ഭാ​ഗ​ത്തേ​ക്ക് പ​തി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ റോ​ഡി​നോ​ട് ചേ​ർ​ന്ന് സു​ര​ക്ഷാ ക​മ്പി​വേ​ലി സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​യി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ക​മ്പി​വേ​ലി നി​ർ​മി​ക്കാ​ൻ ഫ്ലാ​റ്റു​ട​മ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

റോ​ഡി​ൽ അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്ന യു​ടേ​ണും ഉ​ണ്ടാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സ​ഹോ​ദ​ര​നാ​പ്പം സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ റോ​ഡി​ലെ ഈ ​യു​ടേ​ണി​ൽ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് റി​ഹാ​ന മു​പ്പ​ത​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ഭ​യ​ന്ന് പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യാ​ണ് ഇ​ന്ന​ലെ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത് .

Tags : nattu vishesham Death blamed for accident

Recent News

Corehub Up