x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്കു നേ​രേ കൊ​ല​വി​ളി ഭീ​ഷ​ണി​


Published: February 15, 2026 05:45 AM IST | Updated: February 15, 2026 05:45 AM IST

ചേ​ര്‍​ത്ത​ല: ജി​ല്ലാ കേ​ര​ളോ​ത്സ​വ വേ​ദി​യി​ല്‍ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ല്‍ വി​ധി​നി​ര്‍​ണ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ വി​ധി​ക​ര്‍​ത്താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ട്ടു​ത്തി​യെ​ന്നു പ​രാ​തി. യു​വ​മോ​ര്‍​ച്ച ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യ ക​ള​രി​ന​ട​ത്തി​പ്പു​കാ​ര​ന്‍ അ​തു​ല്‍ കൃ​ഷ്ണ​യ്ക്കെ​തി​രേ​യാ​ണ് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു പ​രാ​തി ന​ല്‍​കി​യ​ത്.

വെ​ള്ളിയാ​കു​ളം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ ഭീ​ഷ​ണി​മു​ഴ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.
ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. സ​ന്തോ​ഷ് ഗു​രു​ക്ക​ള്‍​ക്കും മ​റ്റു വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്കു​മെ​തി​രേ​യാ​ണ് യു​വ​മോ​ര്‍​ച്ച ജി​ല്ലാ നേ​താ​വ് ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ മാ​ര്‍​ക്കു​കു​റ​ഞ്ഞെ​ന്ന കാ​ര​ണ​മു​യ​ര്‍​ത്തി​യാ​യി​രു​ന്നു ഭീ​ഷ​ണി. കാ​ലു ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും കൊ​ന്നു​ക​ള​യു​മെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്‍ ആ​ക്രോ​ശി​ക്കു​ന്നു​ണ്ട്.
പോ​ലീ​സെ​ത്തി​യാ​ണ് വി​ധി​ക​ര്‍​ത്താ​ക്ക​ളെ സം​ര​ക്ഷി​ച്ച​ത്. യു​വാ​വ് ഇ​തി​നു മു​മ്പും സ്‌​കൂ​ള്‍ ഗെ​യിം​സ് വേ​ദി​യി​ല​ട​ക്കം സ​മാ​ന​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Tags : nattu vishesham Death threats lawmakers

Recent News

Corehub Up