മൂക്കന്നൂർ വട്ടേക്കാട് എൻഎംസി എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം വിപിജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി. ജോർജ് വിദ്യാർഥി പ്രതിനിധികളായ എയ
അങ്കമാലി: മൂക്കന്നൂർ വട്ടേക്കാട് എൻഎംസി എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു. വിപിജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ വി.പി. ജോർജ് വിദ്യാർഥി പ്രതിനിധികളായ എയ്ബെൽ വർഗീസ്, അൻവിത ബിനോജ് എന്നിവർക്ക് ദീപിക പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
അസംബ്ലിയോടനുബന്ധിച്ച് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിസ്ലറ്റ് അധ്യക്ഷത വഹിച്ചു. ദീപിക കൊച്ചി ന്യൂസ് എഡിറ്റർ ഷാജിമോൻ ജോസഫ് മുഖ്യസന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റ് അഖിൽ മാധവൻ, ദീപിക അങ്കമാലി ലേഖകൻ സാജു ഏനായി,
ഏരിയ മാനേജർ പി.എൽ. ജിജോ, അധ്യാപക പ്രതിനിധി സിസ്റ്റർ ഡോണി എന്നിവർ പ്രസംഗിച്ചു. മാതാ റോക് പ്രോഡക്ട് ആൻഡ് ബ്രിക്സ് നിർമാതാക്കളായ വിപിജി ഗ്രൂപ്പാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
Tags : Local News Nattuvishesham Ernakulam