x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​നം: ജ​ന​കീ​യ ക​ൺ​വ​ന്‍​ഷ​ന്‍ ന​ട​ത്തി


Published: June 25, 2026 05:53 AM IST | Updated: June 25, 2026 05:53 AM IST

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സം​ര​ക്ഷ​ണ​സ​മി​തി വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി.
അ​മ്പു​കു​ത്തി​യി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഉ​ഷാ വി​ജ​യ​ന്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നേ​യും ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നേ​യും കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന ബ​ജ​റ്റ് പ​രാ​മ​ര്‍​ശം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ നോ​ക്കി​ക്കാ​ണു​ന്ന​ത്. പേ ​വാ​ര്‍​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള പോ​ലീ​സ് വ​കു​പ്പി​ന്‍റെ 67 സെ​ന്‍റ് സ്ഥ​ലം ആ​രോ​ഗ്യ വ​കു​പ്പി​നു ല​ഭി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കും. ജി​ല്ല​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ സം​വി​ധാ​നം, സ്‌​ട്രോ​ക്ക് യൂ​ണി​റ്റ് എ​ന്നി​വ ഒ​രു​ക്കേ​ണ്ട ആ​വ​ശ്യ​ക​ത ബ​ന്ധ​പ്പെ​ട്ട​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ല്‍ റ​ഷീ​ദ് നീ​ലാം​ബ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​മൃ​ദു​ലാ​ല്‍, സീ​നി​യ​ര്‍ ഫി​സി​ഷ്യ​ല്‍ ഡോ. ​എ. ഗോ​കു​ല്‍​ദേ​വ്, മു​ന്‍ എ​ഡി​എം എം.​ജെ. അ​ഗ​സ്റ്റി​ന്‍, ഷെ​ബി​ന്‍ ജോ​ര്‍​ജ്, മാ​വ​റ വ​ര്‍​ക്കി, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബാ​ബു ഫി​ലി​പ്പ്, ഫാ. ​വ​ര്‍​ഗീ​സ് മ​റ്റ​മ​ന, അ​ബ്ദു​ള്‍ റ​ഷീ​ദ് പ​ട​യ​ന്‍, ഷോ​ബി​ന്‍ സി. ​ജോ​ണി, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ. ​ഷ​മീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up