കല്‍പ്പറ്റ: പുതുതായി രൂപീകരിച്ച റോട്ടറി സിവില്‍ സ്റ്റേഷന് വയനാട് ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണം 26ന് രാത്രി ഏഴിന് ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍ ഹാളില്‍ നടത്തും.
എം.എ. ജോജിമോന്(പ്രസിഡന്റ്), എന്‍. ജസി (സെക്രട്ടറി), സാബു സെബാസ്റ്റ്യന്‍ (ട്രഷറര്‍), ഡോ. നൗഷാദ് പള്ളിയാല്‍(പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) എന്നിവരാണ് നിയുക്ത ഭാരവാഹികള്‍.
സ്ഥാനാരോഹണച്ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ എം.ഡി. ബിജോഷ് മാനുവല്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ റോട്ടറി ക്ലബിന്റെ എട്ടാമത് ശാഖയാണ് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് നിയുക്തഭാരവാഹികളും ചാര്‍ട്ടര്‍ മെംബര്‍ അഡ്വ. സി.കെ. അരുണ്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോട്ടറി കബനി വാലി മാനന്തവാടിയുടെ സ്പോണ്സര്ഷിപ്പിലാണ് പുതിയ ക്ലബ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിന് ഗുണകരമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും.
ക്ലബുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാന്പും കണ്ണട വിതരണവും നടത്താന്‍ സന്നദ്ധത കല്‍പ്പറ്റ കരുണ ഹോസ്പിറ്റല്‍ ഡയറക്ടര്‍ റോയി ജോസഫ് അറിയിച്ചിട്ടുണ്ട്.
ഡെന്റല്‍ കെയര്‍, ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ്, ജീവിതശൈലി രോഗ നിര്‍ണയം ഉള്‍പ്പെടെ 12 മെഡിക്കല്‍ ക്യാമ്പുകള്‍ സമീപഭാവിയില്‍ സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ, ശുചിത്വ പരിപാടികളുമായി സഹകരിക്കും. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കുമെന്നും നിയുക്ത ഭാരവാഹികള്‍ പറഞ്ഞു.
Tags : Local News Nattuvishesham Wayanad