x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ക്ക​ട​വ് പാ​ല​ത്തി​ന് പ​ത്തു കോ​ടി


Published: June 25, 2026 05:31 AM IST | Updated: June 25, 2026 05:31 AM IST

കു​റ്റി​ക്ക​ട​വ് പാ​ലം

ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു

കു​ന്ന​മം​ഗ​ലം: കു​റ്റി​ക്ക​ട​വ് പാ​ലം നി​ര്‍​മാ​ണ​ത്തി​ന് പു​തു​ക്കി​യ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ ജ​ന​ങ്ങ​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. എം.​എ. റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
2002ല്‍ ​മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ഇ. ​അ​ഹ​മ്മ​ദ് മു​ന്‍​കൈ​യെ​ടു​ത്ത് നി​ര്‍​മി​ച്ച പാ​ലം പി​ന്നീ​ട് കാ​ര്യ​മാ​യ വി​ക​സ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മാ​വൂ​ര്‍-​കു​റ്റി​ക്ക​ട​വ്-​ക​ണ്ണി​പ്പ​റ​മ്പ് റോ​ഡി​ലെ ചെ​റു​പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ലം മു​ക്കം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​മാ​ണ്.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ല്‍ നി​ല​വി​ലെ പാ​ല​ത്തി​ന്‍റെ വീ​തി​കു​റ​വ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട ഭീ​ഷ​ണി​ക്കും ഇ​ട​യാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ കാ​ര്യ​മാ​യ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു കു​റ്റി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണം.

പാ​ലം ന​വീ​ക​രി​ക്കു​ന്ന​തോ​ടെ മാ​വൂ​ര്‍, കു​റ്റി​ക്ക​ട​വ്, ക​ണ്ണി​പ്പ​റ​മ്പ്, പെ​രു​വ​യ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​വു​ക​യും ചെ​യ്യും. ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന പ​ദ്ധ​തി​ക്ക് ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എം.​എ. റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up