x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക​ട​ത്തി പാ​ല​ത്തി​ൽ സം​ര​ക്ഷ​ണവേ​ലി വേണമെന്ന്

വെബ് ഡെസ്ക്
Published: August 29, 2026 01:15 AM IST | Updated: August 29, 2026 01:15 AM IST

എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ​യി​ൽനി​ന്ന് ഇ​ട​ക​ട​ത്തി വ​ഴി​യു​ള്ള സ​മാ​ന്ത​ര പാ​ത​യി​ലെ വ​ള​വി​ൽ അ​പ​ക​ടസാ​ധ്യ​ത നി​റ​ഞ്ഞ പാ​ലം.

മു​ക്കൂ​ട്ടു​ത​റ: ഇ​ട​ക​ട​ത്തി ടൗ​ണി​നടു​ത്തു​ള്ള വ​ള​വി​ലെ ക​ലു​ങ്ക് പാ​ല​ത്തി​ൽ സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തമായി. നി​ല​വി​ലു​ള്ള കൈ​വ​രി​ക​ൾ പാ​ല​ത്തി​ൽ മാ​ത്ര​മാ​ണ്. ഇ​തി​നോ​ടു ചേ​ർ​ന്ന് ര​ണ്ട് വ​ശ​ങ്ങ​ളി​ലും വ​ള​വി​ൽ സം​ര​ക്ഷ​ണ വേ​ലി ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ടസാ​ധ്യ​ത സൃ​ഷ്‌​ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യി​ടെ രാ​ത്രി​ ഈ ​വ​ള​വി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ മ​റി​ഞ്ഞ് തോ​ട്ടി​ൽ വീ​ണ് എ​യ്ഞ്ച​ൽ​വാ​ലി മൂ​ല​ക്ക​യം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. സം​ര​ക്ഷ​ണ വേ​ലി​യു​ണ്ടാ​യി​രു​ന്നെങ്കി​ൽ ഈ ​അ​പ​ക​ടം ഒ​ഴി​വാ​കു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​വി​ൽവച്ച് വാ​ഹ​നത്തിന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി​യാ​ൽ തോ​ട്ടി​ൽ പ​തി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ശ​ബ​രി​മ​ല സ​മാ​ന്ത​രപാ​തകൂ​ടി​യാ​യ ​റോ​ഡി​ൽ കൊ​ടും വ​ള​വി​ലാ​ണ് ക​ലു​ങ്ക് പാ​ലം. ഇ​രു​വ​ശ​ങ്ങ​ളി​ലുംനി​ന്ന് വാ​ഹ​ന​ങ്ങ​ൾ ഒ​രേ സ​മ​യം എ​ത്തു​മ്പോ​ൾ അ​പ​ക​ടസാ​ധ്യ​ത വ​ർ​ധി​ക്കു​ക​യാ​ണ്.കാ​ൽ​ന​ട യാ​ത്ര​ക്കാ​രും അ​പ​ക​ടത്തിൽ പ്പെടാനുള്ള സാധ്യത ഏറെ യാണ്.

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ ര​ണ്ടു​മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​വി​ടെ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up