x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല; ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: September 7, 2026 12:53 AM IST | Updated: September 7, 2026 12:53 AM IST

പ്രതീകാത്മക ചിത്രം

കു​ള​ത്തൂ​പ്പു​ഴ : പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​രി​സ്ഥി​തിലോ​ല​മേ​ഖ​ല​യു​ടെ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് രാ​ഷ്്‌ട്രീയ ജ​ന​താ​ദ​ള്‍ പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ഴു​വ​ന്‍ എം​പി​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് പ്ര​ശ്‌​നം ച​ര്‍​ച്ച​ചെ​യ്ത് വി​ഷ​യം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ന്തോ​ഷ് ജി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കു​തി​ര​ച്ചി​റ രാ​ജ​ശേ​ഖ​ര​ന്‍, ആ​ന​ന്ദ​രാ ജ​ന്‍​പി​ള്ള, ഹ​ബീ​ബ് കൊ​ടി​യാ​ട്ട്, പു​ന​ലൂ​ര്‍ ബാ​ബു, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ര​ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ ആ​ശ​ങ്ക പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്‌​കു​മാ​റി​ന്‍റെയും പി.​കെ. പ്ര​വീ​ണ്‍ എം​എ​ല്‍​എ​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

 

Tags : Sensitive Area NattuVishasham DistrictNews

Recent News

Corehub Up