x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ വി​ക​സ​നം‌ സാ​ധ്യ​മാ​കൂ: ബി​നോ​യ് കു​ര്യ​ൻ


Published: March 11, 2026 02:28 AM IST | Updated: March 11, 2026 02:28 AM IST

പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ് ക​ണ്ണൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ ന​ട​ത്തി​യ "വി​ഷ​ൻ പീ​സ് ക​ണ്ണൂ​ർ - 2026’ സ​മാ​ധാ​ന സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ

ക​ണ്ണൂ​ർ: യു​ദ്ധ​മ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നു​മെ​ല്ലാം ത​യാ​റാ​ക​ണ​മെ​ന്നും സ​മാ​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ വി​ക​സ​നം സാ​ധ്യ​മാ​കൂ​വെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ. 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ശാ​ശ്വ​ത സ​മാ​ധാ​നം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പീ​പ്പി​ൾ​സ് മൂ​വ് മെ​ന്‍റ് ഫോ​ർ പീ​സ് ക​ണ്ണൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ ന​ട​ത്തി​യ "വി​ഷ​ൻ പീ​സ് ക​ണ്ണൂ​ർ - 2026 " സ​മാ​ധാ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ് മ​ധു​ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​മാ​ധാ​ന കൂ​ട്ടാ​യ്മ​യാ​യ സി​ഇ​എ​സ്എ​സ്ഐ മ​യാ കൊ​യ്നാ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത് അ​ഭി​ന​ന്ദാ​ർ​ഹ​മാ​ണെ​ന്നും ബി​നോ​യ് കു​ര്യ​ൻ പ​റ​ഞ്ഞു.

പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ് ചെ​യ​ർ​മാ​ൻ പി. ​സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​ജെ​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ്കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​വ്വാ​യി, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം അ​ജ​യ​കു​മാ​ർ, പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി​ദാ​സ് മം​ഗ​ല​ശേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ്, ട്ര​ഷ​റ​ർ ഷ​മീ​ൽ ഇ​ഞ്ചി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Development nattuvishesham local news

Recent News

Corehub Up