അഞ്ചല്‍ മേരി മാതാ പള്ളിയില്‍ നടന്ന ഡിഎഫ്സി എക്സിക്യൂട്ടീവ് മീറ്റിംഗില്‍ പങ്കെടുത്ത കൊല്ലം - ആയൂര്‍ ഫൊറോനാ ഡിഎഫ്സി ഭാരവാഹികള്‍ ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാ
അഞ്ചല്‍: ചങ്ങനാശേരി അതിരൂപത, കൊല്ലം-ആയൂര്‍ ഫൊറോനയുടെ ഡിഎഫ്സി പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും എക്സിക്യൂട്ടീവ് മീറ്റിഗും അഞ്ചല്‍ മേരിമാതാ പള്ളിയില്‍ നടന്നു. ദീപിക തീവ്രപ്രചാരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദീപിക ഉണ്ടായിരിക്കണമെന്ന് സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ പറഞ്ഞു.
ദീപിക നമ്മുടെ ഭാഷാ പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക്് വ്യാപിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമ്മേളനത്തില്‍ ഡിഎഫ്സി ഫൊറോനാ ഡയറക്ടര്‍ ഫാ. ജോണ്‍ തത്തകാട്ട് പുളിക്കല്‍, ദീപിക തിരുവനന്തപുരം യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ഇ.വി. വര്‍ക്കി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോസി ജോസഫ് കടന്തോട്ട്, ഡിഎഫ്സി പ്രസിഡന്റ് ജോസ്കുട്ടി മുണ്ടപ്ലായ്ക്കല്, സെക്രട്ടറി സോയി ദേവസ്യ മാമൂട്ടില്‍,
ഡിഎഫ്സി വനിതാ പ്രസിഡന്റ് യു.ബി. ബിനു അമലഗിരി, വൈസ് പ്രസിഡന്റ് മനു ചാക്കോ പുല്ലുകാട്ട്, വിവിധ ഇടവകകളില്‍ നിന്ന് എത്തിയ ഭാരവാഹികള്‍, ദീപിക പുനലൂര്‍ ബ്യൂറോ മാനേജര്‍ വര്‍ഗീസ് ജോസഫ്, കൊട്ടാരക്കര ബ്യൂറോ മാനേജര്‍ അരുണ്‍ ശശി എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam